റെയിൽേവ ഓവര്‍ ബ്രിഡ്ജ് നിർമാണങ്ങൾ വേഗത്തിലാക്കും –മന്ത്രി റിയാസ്
text_fieldsതിരുവനന്തപുരം: 'ലെവല്‍ക്രോസില്ലാത്ത കേരളം' പദ്ധതിയിലെ റെയിൽവേ ഓവര്‍ബ്രിഡ്ജുകളുടെ നിർമാണം വേഗത്തിലാക്കാന്‍ തീരുമാനം. ആര്.ഒ.ബി നിര്‍മാണപുരോഗതി വിലയിരുത്താന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
72 റെയിൽവേ ഓവര്‍ ബ്രിഡ്ജുകളുടെ നിർമാണം യോഗം വിലയിരുത്തി. നിർമാണത്തിലുള്ള 11 റെയിൽവേ ഓവർബ്രിഡ്ജുകൾ അടുത്ത െസപ്റ്റംബറിനകം പൂര്‍ത്തിയാക്കാനാകും. നിർമാണം ആരംഭിക്കാന്‍ പോകുന്ന മൂന്ന് ആര്.ഒ.ബികള്‍ 2023 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന തരത്തിലുള്ള ഷെഡ്യൂളിനും യോഗം അംഗീകാരം നല്കി. 27 ആര്.ഒ.ബികളുടെ ജനറല്‍ അറേഞ്ച്മെൻറ് ഡ്രോയിങ്ങിന് റെയിൽവേയുടെ അംഗീകാരം ലഭിച്ചു. 14 എണ്ണത്തിെൻറ സ്ഥലമേറ്റെടുക്കല്‍ പ്രക്രിയ പുരോഗമിക്കുകയാണ്.
17 ആര്.ഒ.ബികളുടെ പദ്ധതി രേഖ തയാറാക്കുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്. ഇതില്‍ 67 എണ്ണം കിഫ്ബി പദ്ധതിയില്‍ ഉൾപ്പെടുത്തിയാണ് നിർമിക്കുന്നത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് െഡവലപ്മെൻറ് കോര്‍പറേഷനാണ് നിർമാണചുമതല. ആര്.ഒ.ബികളില്‍ ആദ്യഘട്ടത്തില്‍ സ്റ്റീൽ കോണ്‍ക്രീറ്റ് കോംപസിറ്റ് രീതി അനുസരിച്ച് നിർമിക്കുന്ന 10 എണ്ണത്തിൽ അഞ്ചെണ്ണത്തിെൻറ പ്രവൃത്തി ആരംഭിച്ചു. ചാലക്കുടി മണ്ഡലത്തിലെ ചിറങ്ങര, കരുനാഗപ്പള്ളിയിലെ മാളിയേക്കല്‍, പട്ടാമ്പിയിലെ വാടാനംകുറിശി, മലമ്പുഴയിലെ അകത്തേത്തറ, തലശ്ശേരിയിലെ കൊടുവള്ളി എന്നിവിടങ്ങളിലാണ് പൈലിങ്ങിനുള്ള പ്രവൃത്തികള്‍ ആരംഭിച്ചത്. താനൂര്‍ തെയ്യല, ചിറയന്‍കീഴ്, ഗുരുവായൂര്‍ എന്നിവിടങ്ങളിലെ പ്രവൃത്തി ഉടന്‍ ആരംഭിക്കും. ആർ.ബി.ഡി.സി.കെ എം.ഡി സുഹാസ്, കെ.ആര്.എഫ്.ബി സി.ഇ ശ്രീറാം സാംബശിവറാവു എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.