വാക്സിനെടുത്ത ടൂറിസ്റ്റുകൾക്ക് ടൂറിസം കേന്ദ്രങ്ങളിലേക്ക് വരാമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
text_fieldsതിരുവനന്തപുരം: ഓണക്കാലത്ത് ടൂറിസം കേന്ദ്രങ്ങൾ ഏതാണ്ട് തുറക്കുന്ന രീതിയിലേക്ക് മാറുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വാക്സിനെടുത്ത ടൂറിസ്റ്റുകൾക്ക് ടൂറിസം കേന്ദ്രങ്ങളിലേക്ക് വരാൻ അനുമതി നൽകുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗം തീരുമാനമെടുത്തിട്ടുണ്ട്.
അതിെൻറ ഭാഗമായി വാക്സിനെടുത്ത ടൂറിസ്റ്റുകൾക്ക് അവിടേക്ക് വരാൻ സാധിക്കുന്ന സാഹചര്യമൊരുക്കും. ടൂറിസം കേന്ദ്രങ്ങൾ വാക്സിനേറ്റ് ചെയ്യാനുള്ള സർക്കാറിെൻറ പ്രവർത്തനം മുന്നോട്ടുപോകും. കോവിഡ് കാലത്ത് 100 ശതമാനം വാക്സിനേറ്റ് ചെയ്ത ടൂറിസം കേന്ദ്രം വയനാട് ജില്ലയിലാണ്. വൈത്തിരിയിലാണ് ഇത്തരത്തിൽ ഒരു ഡെസ്റ്റിനേഷൻ പൂർണമായും വാക്സിനേറ്റ് ചെയ്തിട്ടുള്ളതെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.