ഏപ്രിൽ മുതൽ വെള്ളക്കരം വർധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ല -റോഷി അഗസ്റ്റിൻ
text_fieldsകോട്ടയം: ഏപ്രിൽ മുതൽ വെള്ളക്കരം ഇനിയും അഞ്ചുശതമാനം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഇതുസംബന്ധിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കേന്ദ്രം ആർ.ബി.ഐ മുഖേന വായ്പ നൽകുമ്പോൾ ആർ.ബി.ഐ ചില നിബന്ധനകൾ വെക്കാറുണ്ട്. അങ്ങനെയുള്ളതാണ് ആധാർ ലിങ്ക് ആയിട്ടുള്ള സേവനങ്ങൾക്ക് ഓരോ വർഷവും ഈടാക്കുന്ന തുകയുടെ അഞ്ചു ശതമാനം വർധിപ്പിക്കുക എന്നുള്ളത്. ഇപ്പോൾ വാട്ടർ താരിഫിൽ കേരള സർക്കാർ വരുത്തിയ വർധന ആർ.ബി.ഐയുടെ അഞ്ചുശതമാനത്തിൽ ഉൾക്കൊള്ളിക്കാനും ഇനിയും വർധന വേണ്ടയെന്നും വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകി. കേന്ദ്ര ഫിനാൻസ് ഡിപ്പാർട്മെന്റിനെയും ആർ.ബി.ഐയെയും ഇക്കാര്യം ധരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.