സെർച്ച് കമ്മിറ്റി പ്രതിനിധി തെരഞ്ഞെടുപ്പ് വീണ്ടും സെനറ്റ് യോഗം ചേരുമെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ നിയമന സെർച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയുടെ തെരഞ്ഞെടുപ്പ് നവംബർ നാലിന് നടത്തുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. പ്രോ-വൈസ് ചാൻസലർ ഡോ.പി.പി. അജയകുമാർ വരച്ച ചിത്രങ്ങളുടെ പ്രദർശനം ഉദ്ഘാടനം ചെയ്യാൻ സർവകലാശാലയിൽ എത്തിയപ്പോഴാണ് സെനറ്റ് യോഗം വിളിച്ചുകൂട്ടുമെന്ന പ്രഖ്യാപനം മന്ത്രി നടത്തിയത്.
സെനറ്റ് പ്രതിനിധി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇടത് അംഗങ്ങൾ വിട്ടുനിന്നതിനാൽ ചൊവ്വാഴ്ച ചേർന്ന സെനറ്റ് യോഗം േക്വാറം തികയാതെ പിരിയേണ്ടിവന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം. ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് സെനറ്റ് വിളിച്ചുകൂട്ടാനോ തീയതി പ്രഖ്യാപിക്കാനോ അധികാരമില്ല. സർവകലാശാല നിയമപ്രകാരം അതിനുള്ള അധികാരം വി.സിയിൽ മാത്രം നിക്ഷിപ്തമാണ്.
സെനറ്റ് പ്രതിനിധിയെ നാലിന് തെരഞ്ഞെടുക്കുമെന്ന പ്രഖ്യാപനം ഗവർണറെ അനുനയിപ്പിച്ച് വി.സിയുടെ താൽക്കാലിക ചുമതല നേടിയെടുക്കാനാണെന്ന വിമർശനവുമായി സേവ് യൂനിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി രംഗത്തെത്തി. ഒക്ടോബർ 24ന് നിലവിലെ വി.സി ഡോ. വി.പി. മഹാദേവൻ പിള്ളയുടെ കാലാവധി അവസാനിക്കുകയാണ്. 23, 24 അവധിയായതിനാൽ 22ന് വി.സിയുടെ ചുമതല കൈമാറേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.