Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി​.ജെ.പിക്കെതിരെ...

ബി​.ജെ.പിക്കെതിരെ പ്രതിപക്ഷസഖ്യത്തെ കോൺ​ഗ്രസ് മുന്നിൽ നിന്ന് നയിക്കട്ടെ -മന്ത്രി സജി ചെറിയാൻ

text_fields
bookmark_border
saji cherian
cancel

തിരുവനന്തപുരം: കർണാടകയിലെ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയുടെ തകർച്ചയുടെ തുടക്കമെന്ന് മന്ത്രി സജി ചെറിയാൻ. ദേശീയതലത്തിലെ പ്രതിപക്ഷ ഐക്യത്തിനായി കോൺഗ്രസ് മുന്നിൽ നിന്ന് നയിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ ഏറ്റവും ശക്തമായ പാർട്ടിയാണ് കോൺ​ഗ്രസ്. കോൺ​ഗ്രസിന്റെ പല നിലപാടുകളോടും യോജിപ്പില്ല. കേരളത്തിൽ വികസന വിരോധമാണ് പുലർത്തുന്നത്. എന്നാൽ രാജ്യത്ത് മതനിരപേക്ഷത ശക്തിപ്പെടുത്താൻ കോൺഗ്രസ് മുന്നിൽ നിൽക്കണം. പ്രതിപക്ഷ പാർട്ടികളുടെ ഐക്യം സ്വാഭാവികമായി ഉണ്ടാകും. ജനങ്ങൾമാറി ചിന്തിക്കുമ്പോൾ സ്വാഭാവികമായും ഐക്യം വരുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കർണാടക തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയുടെ തകർച്ചയുടെ തുടക്കമാണ്. ഭരണഘടന മൂല്യങ്ങളെ തകർക്കുകയാണ് ബി.ജെ.പി സർക്കാർ. ബി.ജെ.പിയെ മറികടക്കാൻ പ്രതിപക്ഷം ഒന്നിക്കണമെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister Saji Cherian
News Summary - Minister Saji Cherian about congress
Next Story