മുതലപ്പൊഴിയിൽ കലാപമുണ്ടാക്കാൻ ഗൂഢശ്രമമെന്ന് മന്ത്രി സജിചെറിയാൻ
text_fieldsആലപ്പുഴ: മുതലപ്പൊഴിയിൽ മന്ത്രിമാർ എത്തിയപ്പോൾ കലാപമുണ്ടാക്കാൻ ഗൂഢശ്രമമുണ്ടായെന്ന് മന്ത്രി സജി ചെറിയാൻ. ആ പ്രദേശത്തില്ലാത്ത ചിലർ എന്തിനാണ് അവിടെ എത്തിയത്. മന്ത്രിമാർ പ്രകോപനം ഉണ്ടാക്കിയെന്നത് ശുദ്ധനുണയാണെന്നും സജി ചെറിയാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മന്ത്രിമാർ തന്ത്രപരമായി ഇടപെട്ടതിനാൽ കലാപം ഒഴിവായി. നീതികാണിക്കുന്ന സർക്കാറിനെ മോശപെടുത്താനായിരുന്നു ഗൂഢാലോചന. ലത്തീൻ സമുദായത്തിൽ 90 ശതമാനം ആളുകളും സർക്കാറിനൊപ്പമാണ്. ചില ഒറ്റപ്പെട്ട പുരോഹിതർക്ക് തെറ്റിദ്ധാരണയുണ്ട്.
സഭാ നേതൃത്വത്തിന് സർക്കാറിന്‍റെ പ്രവർത്തനത്തിൽ കൃത്യമായ ധാരണയുണ്ട്. മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾക്ക് കടൽക്ഷോഭത്തിന്‍റെ മുന്നറിയിപ്പ് നൽകിയിരുന്നു. ലൈഫ് ജാക്കറ്റ് ഉപയോഗിച്ചില്ല. കാസർകോടും വിഴിഞ്ഞത്തും കരുനാഗപ്പള്ളിയിലും മത്സ്യത്തൊഴിലാളികൾ മരിച്ചിട്ടും കലാപമുണ്ടായില്ല. അവിടെ മാത്രം അത് പെട്ടെന്ന് ഉണ്ടായതാണെന്ന് ധരിക്കരുതെന്നും സജി ചെറിയാൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.