കൊച്ചിയിൽ മാസ്ക് നിർബന്ധമാണെന്ന് മന്ത്രി; ബ്രഹ്മപുരത്ത് ഇതുവരെ 899 പേർ ചികിത്സ തേടി, ചൊവ്വാഴ്ച മുതൽ ആരോഗ്യ സർവെ നടത്തും
text_fieldsകൊച്ചി : ബ്രഹ്മപുരത്ത് മാലിന്യ പ്ലാൻറിന് തീപിടിച്ചതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളിൽ ഇതുവരെ 899 പേർ ചികിത്സ തേടിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇവരിൽ 17 പേർ കിടത്തി ചികിത്സ സ്വീകരിച്ചവരാണ്. അഗ്നിശമന സേനാംഗങ്ങൾ അടക്കം നിരവധി പേർക്ക് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവർക്ക് കൃത്യമായ ചികിത്സ നൽകും. കൊച്ചിയിലുള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും മന്ത്രി പറഞ്ഞു.
തലവേദന, തൊണ്ട വേദന, കണ്ണുനീറ്റൽ എന്നിവയാണ് പ്രധാന പ്രശ്നങ്ങൾ. കുഞ്ഞുങ്ങൾ, പ്രായമുള്ളവർ, രോഗബാധിതർ പ്രത്യേകം ശ്രദ്ധിക്കണമെന്നും കൊച്ചിയിൽ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും മന്ത്രി നിർദേശിച്ചു.
ചൊവ്വാഴ്ച മുതൽ ആരോഗ്യ സർവെ നടത്തും. അർബൻ ആരോഗ്യ കേന്ദ്രങ്ങളിൽ ശ്വാസ് ക്ലിനിക്ക് ആരംഭിക്കും. പൾമനറി ഫംഗ്ഷൻ പരിശോധന നടത്തും. കാക്കനാട് ആരോഗ്യ കേന്ദ്രത്തിൽ കളമശേരി മെഡിക്കൽ കോളജിലെ ഡോക്ടർമാർ ക്യാമ്പ് ചെയ്യും. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും.
കാക്കനാട് ആരോഗ്യ കേന്ദ്രത്തിൽ കളമശേരി മെഡിക്കൽ കോളജിലെ ഡോക്ടർമാർ ക്യാമ്പ് ചെയ്യും. സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.