മെഗാ തിരുവാതിര അശ്രദ്ധ കൊണ്ട് സംഭവിച്ചത് -വി. ശിവന്‍കുട്ടി
text_fieldsതിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംഘടിപ്പിച്ച മെഗാ തിരുവാതിര അശ്രദ്ധ കൊണ്ട് സംഭവിച്ചതാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. തീര്‍ച്ചയായും ഒഴിവാക്കേണ്ട നടപടിയായിരുന്നെന്നും സംഭവിച്ചുപോയെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടിവരികയാണ്. എന്നാല്‍, വിദ്യാര്‍ഥികളെ കാര്യമായി ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും കുട്ടികളുടെ ആരോഗ്യം പ്രധാനപ്പെട്ടതാണ്. ഇന്ന് മുഖ്യമന്ത്രുമായി ചര്‍ച്ച നടത്തും. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥിതിയും പരീക്ഷാ നടത്തിപ്പുമെല്ലാം ചര്‍ച്ച ചെയ്യും. ശേഷം ആവശ്യമായ തീരുമാനം സ്വീകരിക്കും -മന്ത്രി വിശദീകരിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ സംഘടിപ്പിച്ച തിരുവാതിര പരിപാടിക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ വീട് സന്ദര്‍ശിച്ച് കോടിയേരി എഴുതിയ ഫേസ്ബുക് കുറിപ്പിലടക്കം തിരുവാതിരക്കെതിരെ പ്രതിഷേധവുമായി നിരവധി കമന്റുകള്‍ നിറഞ്ഞിരുന്നു.
ഇതിനുപിന്നാലെ പൊലീസ് കേസെടുക്കുകയും ചെയ്തു. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം 550ലേറെ പേര്‍ക്കെതിരെയാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.