മന്ത്രി ശിവൻകുട്ടി ഇടപെട്ടു; സൈറയുമായി ആര്യ കേരളത്തിലെത്താൻ വഴിയൊരുങ്ങി
text_fieldsതിരുവനന്തപുരം: യുക്രെയ്നിൽ നിന്ന് വളർത്തുനായ് സൈറയുമായി ഇടുക്കി സ്വദേശിനി ആര്യക്ക് കേരളത്തിലെത്താൻ വഴിയൊരുങ്ങി. ഡൽഹിയിലെത്തിച്ച വളർത്തുനായുമായി ആര്യക്ക് കേരളത്തിലേക്ക് യാത്ര ചെയ്യാനാകില്ലെന്ന് വിമാന കമ്പനി നിലപാടെടുത്തു.
തുടർന്ന് മന്ത്രി വി. ശിവൻകുട്ടി ഇടപെട്ടു. ആര്യക്കും സൈറക്കും യാത്രാസൗകര്യം ഒരുക്കാൻ റെസിഡന്റ് കമീഷണറെയും നോർക്ക സി.ഇ.ഒയെയും മന്ത്രി ചുമതലപ്പെടുത്തുകയായിരുന്നു.
യുക്രെയിനിൽ നിന്നുള്ള മലയാളി വിദ്യാർഥികളെ ഡൽഹിയിൽ നിന്ന് നാട്ടിലെത്തിക്കാൻ കേരളം ചാർട്ടർ ചെയ്ത എയർഏഷ്യ വിമാനങ്ങളിൽ വളർത്തുമൃഗങ്ങളെ കൊണ്ടുപോകാൻ കഴിയില്ലെന്ന് കേരള ഹൗസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
വിദ്യാർഥികളുടെ പരാതിയെ തുടർന്ന് കേരള ഹൗസ് റസിഡന്‍റ് കമീഷണർ സൗരഭ് ജെയിൻ എയർഏഷ്യയുമായി ബന്ധപ്പെട്ടുവെന്നും എന്നാൽ, തങ്ങൾക്ക് അത്തരമൊരു നയമില്ലാത്തതിനാൽ കൊണ്ടു പോകാനാവില്ലെന്ന് വ്യക്തമാക്കിയതായും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.