വാക്സിനെടുക്കാതെ അധ്യാപകര്‍ സ്കൂളില്‍ വരേണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി
text_fieldsതിരുവനന്തപുരം: വാക്സിന് എടുക്കാത്ത അധ്യാപകരുടെ കാര്യത്തിൽ സർക്കാർ ഇടപെടുന്നു. അധ്യാപകര്‍ വാക്സിനെടുക്കാത്തത് ഒരു തരത്തിലും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും വിഷയം ആരോഗ്യ വകുപ്പിൻെറ ശ്രദ്ധയില്‍പ്പെടുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി.
വാക്സിനെടുക്കാത്ത അധ്യാപകരെ സ്കൂളിലെത്താന്‍ മാനേജ്മെന്റുകള്‍ നിര്‍ബന്ധിക്കുന്നുണ്ട്. മതപരവും ആരോഗ്യപരവുമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചില അധ്യാപകര്‍ വാക്സിനെടുക്കാന്‍ വിമുഖത കാണിക്കുന്നത്.
സ്കൂള്‍ തുറന്ന സാഹചര്യത്തില്‍ കുട്ടികളുടെയും സമൂഹത്തിൻെറയും സുരക്ഷ മാനിച്ച് വാക്സിനെടുക്കാന്‍ ഈ അധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. വാക്സിനെടുക്കാത്ത അധ്യാപകര്‍ സ്കൂളില്‍ വരേണ്ടെന്നും വീട്ടില്‍ ഇരുന്നാല്‍ മതിയെന്നും നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.
വാക്സിനെടുക്കാത്തത് അയ്യായിരത്തോളം അധ്യാപകർ
നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിെൻറ തൊട്ടുമുമ്പായി നടത്തിയ വിവരശേഖരണത്തിൽ 2282 അധ്യാപകരും 327 അനധ്യാപകരും വാക്സിൻ എടുത്തില്ലെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് പുറത്തുവന്ന കണക്കുകൾ പ്രകാരം അയ്യായിരത്തോളം പേരുണ്ടെന്നാണ് സൂചന.സ്കൂൾ പ്രവർത്തനസമയം ഡിസംബർ രണ്ടാം വാരം വൈകുന്നേരം വരെയാക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് വാക്സിൻ സ്വീകരിക്കാത്ത അധ്യാപകർക്കെതിരെ നടപടിക്ക് നീക്കം തുടങ്ങിയത്.
വിദ്യാർഥികളുമായി ആഴ്ചയിൽ ആറ് ദിവസവും സമ്പർക്കം പുലർത്തുന്ന അധ്യാപകർ ബോധപൂർവം വാക്സിനെടുക്കാൻ വിമുഖത കാണിക്കുന്നത് സർക്കാറിെൻറ കോവിഡ് പ്രതിരോധത്തെ തുരങ്കംവെക്കുന്നതാണെന്ന വിലയിരുത്തലുമുണ്ട്. ചില അധ്യാപകർ വാക്സിൻ വിരുദ്ധ പ്രചാരകരാകുന്നെന്ന പരാതിയും വിദ്യാഭ്യാസവകുപ്പിന് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.