ലോട്ടറി മാഫിയ ചിരിക്കേണ്ട –തോമസ് െഎസക്
text_fieldsന്യൂഡൽഹി: ലോട്ടറി നികുതി ഏകീകരിച്ചതിെൻറ പേരിൽ കേരളത്തിൽ വിൽപനക്ക് തള്ളിക്കയറാമെന്ന് വ്യാമോഹിക്കേണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. സാൻറിയാഗോ മാർട്ടിൻ അടക്കമുള്ളവർക്കെതിരായ കേസ് നിലവിലുണ്ട്. വിൽക്കുന്ന ലോട്ടറിയുടെ കൃത്യമായ കണക്കും നികുതിയും നൽകേണ്ടിവരും. അനധികൃത വിൽപന തടയും. ലോട്ടറി നിയമത്തിൽ മാഫിയകൾക്ക് സഹായകമായ ചട്ടങ്ങൾ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനം ലോട്ടറി നടത്തുന്നതിെൻറ ലാഭം കേരളത്തിന് കിട്ടുന്നുണ്ട്. നിലവിലെ 12 ശതമാനം നികുതി വരുമാനത്തിെൻറ പകുതിയും ലഭിക്കും. എന്നാൽ, അന്യസംസ്ഥാന ലോട്ടറിക്കാർ കടന്നുവരുേമ്പാൾ വിൽക്കുന്ന ലോട്ടറിയിൽ ഒരു പങ്ക് അവരുടേതാകും. 28 ശതമാനമെന്ന നികുതി നിരക്കിൽനിന്നുള്ള പകുതി വരുമാനം കേരളത്തിന് കിട്ടുമെങ്കിലും, സ്വന്തമായി ലോട്ടറി നടത്തുന്നതുവഴിയുള്ള ലാഭം കുറയുന്നതുകൊണ്ടാണ് കേരളത്തിന് ലോട്ടറി ഇടപാടിൽ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നത്.
പുതിയ സാഹചര്യത്തിൽ ലോട്ടറി വിൽപനയുടെ കമീഷൻ, സമ്മാനത്തുക, ലാഭം എന്നിവ പുതുക്കി നിശ്ചയിക്കേണ്ട നിർബന്ധിതാവസ്ഥയുണ്ട്. എന്നാൽ, വിൽപനക്കാരായ ഏജൻറുമാരുടെ യൂനിയനുകളുമായി ചർച്ചചെയ്യാതെ ഇക്കാര്യങ്ങളിൽ ഒരു തീരുമാനവും സംസ്ഥാന സർക്കാർ എടുക്കില്ലെന്ന് ധനമന്ത്രി പറഞ്ഞു. ലോട്ടറി എണ്ണം കൂട്ടുക തുടങ്ങി മറ്റു മാർഗങ്ങളും ആരായും.കേന്ദ്രവും ലോട്ടറി മാഫിയയും ഒത്തുകളിച്ചുവെന്ന സൂചന മന്ത്രി നൽകി. അക്കാര്യങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ ബോധ്യമാവും.
നിരക്ക് ഏകീകരണ വാദം ഉയർത്തുന്നവരും ലോട്ടറി മാഫിയയും തമ്മിൽ ഒത്തുകളി നേരത്തെയുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പുമാത്രമാണ് നികുതി ഏകീകരണ നിർദേശം ജി.എസ്.ടി കൗൺസിലിൽ വന്നത്. സംസ്ഥാനം നടത്തുന്ന ലോട്ടറിക്ക് 12, മറ്റു സംസ്ഥാനങ്ങളുടെ ലോട്ടറിക്ക് 28 എന്ന ക്രമത്തിൽ നിരക്ക് ജി.എസ്.ടി കൗൺസിൽ നിശ്ചയിച്ച് അധികം വൈകാതെതന്നെയാണ് ഈ സമ്മർദം ഉയർന്നതെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.