കിഫ്ബി ഉദ്യോഗസ്ഥർ ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് മന്ത്രി തോമസ് ഐസക്
text_fieldsതിരുവനന്തപുരം: ഉദ്യോഗസ്ഥർ ഹാജരാകണമെന്ന ഇ.ഡിയുടെ കൽപന അനുസരിക്കാൻ സൗകര്യമില്ലെന്നും എന്ത് ചെയ്യുമെന്ന് കാണെട്ടയെന്നും മന്ത്രി ഡോ. തോമസ് െഎസക്. ഹാജരാകാനാവില്ലെന്ന് കിഫ്ബി ഉദ്യോഗസ്ഥർ ഔദ്യോഗികമായി അറിയിച്ചുകഴിഞ്ഞു. ഇ.ഡി നിർദേശം അനുസരിക്കാൻ മനസ്സില്ല.
പൊതുമനഃസാക്ഷിയുടെ ചോര തിളപ്പിക്കുന്ന അനുഭവമാണ് ഇ.ഡിക്ക് മുന്നിൽ ഹാജരായ ഉദ്യോഗസ്ഥക്ക് ഉണ്ടായത്. അവർ നേരിട്ട ദുരനുഭവത്തിൽ നിയമപരമായ നടപടി സർക്കാർ ആലോചിക്കുന്നു. അന്വേഷണമെന്ന പേരിൽ വനിതയോട് മര്യാദകെട്ട് പെരുമാറുന്ന ധിക്കാരത്തിെൻറ ഉറവിടം ബി.ജെ.പിയുടെ പിൻബലമാണ്.
ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും അവർ നടത്തുന്ന അഴിഞ്ഞാട്ടം കണ്ട് രോമാഞ്ചം കൊള്ളുന്നവരായിരിക്കും ഇ.ഡി ഉദ്യോഗസ്ഥർ. ബോംബും വടിവാളുമേന്തി തെരുവിലിറങ്ങിയ അക്കൂട്ടരെ നിലക്കുനിർത്തിയ പാരമ്പര്യമാണ് ഈ നാടിനുള്ളെതന്ന് ഇ.ഡി ഉദ്യോഗസ്ഥർക്കും മനസ്സിലാകുമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.