പോപ്പുലർ ഫ്രണ്ടും എസ്.ഡി.പി.ഐയും മതതീവ്രവാദികളെന്ന് മന്ത്രി തോമസ് െഎസക്
text_fieldsതിരുവനന്തപുരം: യാതൊരു ജനാധിപത്യ വിനിമയത്തിനും യോഗ്യതയില്ലാത്ത ക്രിമിനൽ സംഘമാണ് പോപ്പുലർ ഫ്രണ്ടെന്ന് ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് െഎസക്. പോപ്പുലർ ഫ്രണ്ടും എസ്.ഡി.പി.ഐയും മതതീവ്രവാദികൾ തന്നെയാണെന്നും മതത്തിെൻറ പേരിലാണ് അവരുടെ അഭിനയമെന്നും ഐസക് അഭിപ്രായപ്പെട്ടു. തെൻറ ഫേസ്ബുക്ക് പേജിലൂടെയാണ് തോമസ് െഎസക് പോപ്പുലർ ഫ്രണ്ടിനും എസ്.ഡി.പി.െഎക്കുമെതിരെ ആഞ്ഞടിച്ചത്.
കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ െഎ.എസ് കൊലയാളികളുടെ സഹായം വേണ്ടെന്നും ഇൗ തീവ്രവാദ കൊലയാളി സംഘങ്ങളെ പാടേ തള്ളിക്കളഞ്ഞു കൊണ്ടാണ് കേരളത്തിലെ മതന്യൂനപക്ഷങ്ങൾ സമൂഹത്തിെൻറ മുഖ്യധാരയുടെ മുൻ നിരയിൽ കടന്നിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിനോദയാത്ര പോകുമ്പോഴും കുട്ടികൾക്ക് യൂണിഫോം നിശ്ചയിക്കുമ്പോഴും ക്യാമ്പസ് ഫ്രണ്ടുകാർ കലാലയങ്ങളിൽ അഴിഞ്ഞാടാനെത്തുന്നത് മതത്തിന്‍റെ പേരിൽത്തന്നെയാണെന്നും അങ്ങനെയുള്ളവരെ മതതീവ്രവാദികളെന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടതെന്നും തോമസ് െഎസക് ചോദിക്കുന്നു.
എല്ലാത്തരം സാമൂഹ്യ വിനിമയങ്ങളിൽ നിന്നും ഈ ഭീകരസംഘത്തെ അകറ്റി നിർത്താൻ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. സൗഹാർദ്ദ മനോഭാവത്തോടെയുള്ള ഒരു പുഞ്ചിരിക്ക് പോലും അവർക്ക് അർഹതയില്ലെന്നും എസ്.ഡി.പി.ഐയുടെയും പോപ്പുലർ ഫ്രണ്ടിെൻറയും സാമൂഹ്യ ബഹിഷ്കരണമാണ് അഭിമന്യു എന്ന നിരപരാധിയുടെ രക്തസാക്ഷിത്വം കേരള സമൂഹത്തോട് ആഹ്വാനം ചെയ്യുന്നതെന്നും പറഞ്ഞാണ് തോമസ് െഎസകിെൻറ ഫേസ്ബുക് പോസ്റ്റ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇനി തീരുമാനം സമൂഹത്തിന്റേതാണ്. യാതൊരു ജനാധിപത്യവിനിമയത്തിനും യോഗ്യതയില്ലാത്ത ക്രിമിനൽ സംഘമാണ് പോപ്പുലർ ഫ്രണ്ട്. തങ്ങളെ മതതീവ്രവാദികളെന്ന് ആക്ഷേപിക്കുന്നുവെന്നാണ് എസ്ഡിപിഐക്കാരുടെപരാതി.
അതേ, പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും മതതീവ്രവാദികൾ തന്നെയാണ്. മതത്തിന്റെ പേരിലാണ് അവരുടെ അഭിനയം. മതത്തിന്റെ പേരിൽത്തന്നെയാണവർ കത്തി രാകുന്നത്. മതത്തിന്റെ പേരിൽത്തന്നെയാണവർ ഭീഷണി മുഴക്കുന്നത്. വിനോദയാത്ര പോകുമ്പോഴും കുട്ടികൾക്ക് യൂണിഫോം നിശ്ചയിക്കുമ്പോഴും കാമ്പസ് ഫ്രണ്ടുകാർ കലാലയങ്ങളിൽ അഴിഞ്ഞാടാനെത്തുന്നത് മതത്തിന്റെ പേരിൽത്തന്നെയാണ്. അങ്ങനെയുള്ളവരെ മതതീവ്രവാദികളെന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്?
കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ ഐഎസ് കൊലയാളികളുടെ സഹായം വേണ്ട. നൂറ്റാണ്ടുകളായി കേരളത്തിൽ ന്യൂനപക്ഷം സുരക്ഷിതരായി ജീവിച്ചത് ഇവരുടെ സഹായമില്ലാതെ തന്നെയാണ്. ഇനിയും അങ്ങനെതന്നെ ജീവിക്കും. മാത്രമല്ല, ഈ തീവ്രവാദbകൊലയാളി സംഘങ്ങളെ പാടേ തള്ളിക്കളഞ്ഞുകൊണ്ടാണ് കേരളത്തിലെ മതന്യൂനപക്ഷങ്ങൾ സമൂഹത്തിന്റെ മുഖ്യധാരയുടെ മുൻനിരയിൽ കടന്നിരുന്നത്.
കൊടുംക്രിമിനലുകളായ ഈ ഭീകരസംഘത്തെ എല്ലാത്തരം സാമൂഹ്യവിനിമയങ്ങളിൽ നിന്നും അകറ്റി നിർത്താൻ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. സൌഹാർദ്ദ മനോഭാവത്തോടെയുള്ള ഒരു പുഞ്ചിരിയ്ക്കുപോലും ഇവറ്റകൾക്ക് അർഹതയില്ല. എസ്ഡിപിഐയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സാമൂഹ്യബഹിഷ്കരണമാണ് അഭിമന്യു എന്ന നിരപരാധിയുടെ രക്തസാക്ഷിത്വം കേരളസമൂഹത്തോട് ആഹ്വാനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.