Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതന്മയയെ അഭിനന്ദിക്കാൻ...

തന്മയയെ അഭിനന്ദിക്കാൻ മന്ത്രി വി. ശിവൻകുട്ടി സ്കൂളിൽ നേരിട്ടെത്തി

text_fields
bookmark_border
തന്മയയെ അഭിനന്ദിക്കാൻ മന്ത്രി വി. ശിവൻകുട്ടി സ്കൂളിൽ നേരിട്ടെത്തി
cancel

തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ബാലതാരമായി (പെൺകുട്ടി) തെരഞ്ഞെടുക്കപ്പെട്ട തന്മയയെ അഭിനന്ദിക്കാൻ സ്കൂളിൽ നേരിട്ടെത്തി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം പട്ടം ഗവ. എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് തന്മയ.

അവാർഡ് വിവരം അറിഞ്ഞ ഉടൻ തന്നെ മന്ത്രി തന്മയയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. സ്കൂളിലെത്തി നേരിട്ട് കാണാമെന്നും അറിയിച്ചിരുന്നു. ശനിയാഴ്ച രാവിലെ തന്നെ മന്ത്രി സ്കൂളിൽ എത്തി തന്മയയെ നേരിട്ട് കണ്ട് അഭിനന്ദനമറിയിച്ചു. പൊതുവിദ്യാഭ്യാസ മേഖലയുടെ അഭിമാനമാണ് തന്മയ എന്നും മന്ത്രി പറഞ്ഞു.

തന്മയയെ ഷാളണിയിച്ച മന്ത്രി ഫലകവും സമ്മാനിച്ചു. സ്കൂളിലെ കൂട്ടുകാർ തന്മയയെ കരഘോഷങ്ങളോടെയാണ് വരവേറ്റത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister V. ShivankuttyTanmaya
News Summary - Minister V. Shivankutty congratulate Tanmaya
Next Story