'സ്വന്തം കാശുമുടക്കി സ്വന്തം ഭാര്യയെയാണ് കൊണ്ടുപോയത്; നേട്ടങ്ങളെന്തെന്ന് ഭാവിയില്‍ കാണാം'-മന്ത്രി ശിവൻകുട്ടി
text_fieldsവിദേശയാത്രാ വിവാദങ്ങളിൽ പ്രതികരിച്ച് മന്ത്രി വി.ശിവൻകുട്ടി. കുടുബാംഗങ്ങളൊത്ത് നടത്തിയ ഔദ്യോഗിക യാത്ര വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം. മന്ത്രിമാരായിപ്പോയി എന്നുവെച്ച് കുടുംബാംഗങ്ങള്‍ക്ക് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പാടില്ല എന്നുള്ള നിലപാടൊന്നും സ്വീകരിക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.
കുടുംബാംഗങ്ങളുമായി പോകുന്നതില്‍ ഒരു തെറ്റുമില്ല. അവര്‍ സ്വന്തം കാശുമുടക്കി പോയതാണ്. സ്വന്തം ഭാര്യമാരെ തന്നെയാണ് കൊണ്ടുപോയിട്ടുള്ളത് വേറെ ആരുടെയും ഭാര്യമാരെ കൊണ്ടുപോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭര്‍ത്താവ് മന്ത്രി ആയതിനാല്‍ ഭാര്യയ്ക്ക് വീട്ടില്‍നിന്നും പുറത്തിറങ്ങാന്‍ പാടില്ല എന്നാണോ എന്നും ശിവന്‍കുട്ടി ചോദിച്ചു.
വിദേശയാത്രയെ കുറിച്ച് മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ ഉടന്‍ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളുമായി പോയതില്‍ ഒരു തെറ്റുമില്ലെന്നും അദ്ദേഹം പറഞ്ഞു. 'മന്ത്രിമാരാണെന്ന് കരുതി കുടുംബാംഗങ്ങള്‍ക്ക് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പാടില്ല എന്നുണ്ടോ? അവര്‍ സ്വന്തം കാശുമുടക്കി പോയതാണ്. സ്വന്തം ഭാര്യമാരെത്തന്നെയാണ് കൊണ്ടുപോയത്. വേറെ ആരുടേയും ഭാര്യമാരെ കൊണ്ടുപോയിട്ടില്ല' -മന്ത്രി പറയുന്നു.
മന്ത്രിമാര്‍ യാത്രകഴിഞ്ഞ് തിരിച്ചെത്തുന്നതിന് മുമ്പേ ധൂര്‍ത്താണെന്ന് പറഞ്ഞാല്‍ അത് മുന്‍കൂട്ടി പറയുന്നതുപോലെയാണ്. യാത്ര കാരണം എന്തൊക്കെ നേട്ടങ്ങളുണ്ടായെന്ന് ഭാവിയില്‍ കാണാമെന്നും ശിവന്‍കുട്ടി പറഞ്ഞു. തിരിച്ചെത്തിയ ഉടനെത്തന്നെ നേട്ടമുണ്ടാകുമോ എന്നും അദ്ദേഹം ചോദിച്ചു. 'അതിന് ഒരുപാട് നടപടി ക്രമങ്ങളുണണ്ട്. ഒരു റോഡ് നിര്‍മ്മിക്കാന്‍ തന്നെ എന്തെല്ലാം നടപടിക്രമങ്ങള്‍ ആവശ്യമുണ്ട്. അപ്പോള്‍ ഒരു സംസ്ഥാനത്തുനിന്നും മറ്റൊരു രാജ്യം സന്ദര്‍ശിച്ച് അവിടുന്നുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിലും അവിടെ ഉണ്ടാക്കിയിട്ടുള്ള ധാരണകളുടെ അടിസ്ഥാനത്തിലുമുണ്ടായ നേട്ടങ്ങള്‍ ബോധ്യപ്പെടണമെങ്കില്‍ സമയമെടുക്കും. അവിടെ കടയില്‍നിന്നും സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവരുന്നത് പോലെയാണോ നേട്ടങ്ങള്‍ എന്നുപറയുന്നത്'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.