ഓരോ മതത്തിനും ആചാരം അനുസരിച്ച് വസ്ത്രം ധരിക്കാൻ അവകാശമുണ്ട് -മന്ത്രി വി. ശിവൻകുട്ടി
text_fieldsകോഴിക്കോട്: വസ്ത്രം ധരിക്കുന്നത് ഒാരോരുത്തരുടെ ഇഷ്ടമാണെന്നും ഓരോ മതത്തിനും അവരുടെ ആചാരം അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വിദ്യാലയങ്ങളിൽ യൂണിഫോമിനൊപ്പം തട്ടവും അനുവദനീയമാണ്. മുസ്‍ലിം ന്യൂനപക്ഷത്തിലെ പെൺകുട്ടികൾ തട്ടം ധരിക്കുന്നത് ഒരുസ്ഥലത്തും നിരോധിക്കെപ്പട്ടിട്ടില്ല -മന്ത്രി വ്യക്തമാക്കി.
അതേസമയം, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ. അനിൽകുമാറിന്റെ തട്ടം പരാമർശത്തിൽ സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ആചാരക്രമത്തെ വെല്ലുവിളിച്ച അധികാരികളുടെ പല്ലു കൊഴിഞ്ഞതാണ് അനുഭവമെന്നും തിരുവഞ്ചൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.