കാർത്ത്യായനിയമ്മ നിശ്ചയദാർഢ്യത്തിന്‍റെ പ്രതീകം; അനുശോചിച്ച് മന്ത്രി വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ് മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ കാർത്ത്യായനിയമ്മയുടെ നിര്യാണത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അനുശോചിച്ചു. കാർത്ത്യായനിയമ്മ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണെന്നും തലമുറകൾക്ക് പ്രചോദനമാകുമെന്നും മന്ത്രി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
അക്ഷരവെളിച്ചം സാർത്ഥകമാക്കിയ ജീവിതം...
2018-ൽ തൊണ്ണൂറ്റിയാറാമത്തെ വയസിൽ സാക്ഷരത മിഷന്റെ അക്ഷര ലക്ഷം സാക്ഷരത പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ കാർത്ത്യായനിയമ്മ അന്തരിച്ചു.
പഠിക്കാൻ കഴിയാത്ത സാഹചര്യത്തിൽ വളർന്ന് തൊണ്ണൂറ്റിയാറാമത്തെ വയസിൽ അക്ഷരമുറ്റത്ത് എത്തിയ അമ്മ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ്.
രാഷ്ട്രപതിയുടെ നാരീശക്തി പുരസ്കാര ജേത്രിയാണ്..
തലമുറകൾക്ക് പ്രചോദനമാകുന്ന അമ്മക്ക് ആദരാഞ്ജലികൾ..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.