സര്‍ക്കാറിന്‍റെ മനസ്സ് സമരക്കാർ മനസ്സിലാക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: പ്ലസ് വൺ സീറ്റ് വിഷയത്തിൽ സമരം ചെയ്യുന്ന വിദ്യാർഥി സംഘടനകൾ സര്‍ക്കാറിന്‍റെ മനസ്സ് മനസ്സിലാക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ഒരു കുട്ടിക്കും പ്രവേശനത്തിന് പ്രയാസം ഉണ്ടാകരുത് എന്നാണ് സര്‍ക്കാർ നിലപാട്. സമരക്കാർ എന്താണ് മനസിലാക്കിയിരിക്കുന്നതെന്ന് അറിയില്ല. അവരുടേത് തെറ്റിദ്ധാരണയാകാം. നാളെ വിദ്യാര്‍ഥി സംഘടനകളുമായി നടത്തുന്ന ചര്‍ച്ചയിൽ എല്ലാം മനസിലാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ സംഘടനകൾക്കും തൊഴിലാളി സംഘടനകൾക്കും സമരം ചെയ്യാനുള്ള അവകാശമുണ്ട്. അവരുടെ അവകാശം നിഷേധിക്കുന്നില്ല. പ്ലസ് വൺ സീറ്റ് വിഷയത്തിൽ നിലവിൽ നടക്കുന്ന സമരത്തിനു പിന്നിൽ തെറ്റിദ്ധാരണയുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
അതേസമയം, മലപ്പുറത്ത് പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐയും ഇന്ന് സമരം നടത്തി. മലപ്പുറം കലക്ടറേറ്റിലേക്ക് രാവിലെ എസ്.എഫ്.ഐ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മലപ്പുറത്ത് മേഖലാ ഹയര്‍ സെക്കന്‍ഡറി ഉപഡയറക്ടറുടെ ഓഫിസ് എം.എസ്.എഫ്, കെ.എസ്.യു പ്രവര്‍ത്തകരും ഉപരോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.