എം.ജി സംഘർഷം: പെഴ്സണൽ സ്റ്റാഫ് ഉള്ളതായി അറിയില്ലെന്ന് മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: എം.ജി സർവകലാശാല കാമ്പസിലെ സംഘർഷത്തിൽ തന്‍റെ പെഴ്സണൽ സ്റ്റാഫ് ഉൾപ്പെട്ടതായി അറിയില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അരുൺ കുമാർ എന്നൊരാൾ തന്‍റെ പെഴ്സണൽ സ്റ്റാഫിൽ അംഗമാണ്. സംഘർഷത്തിൽ അയാൾക്ക് ബന്ധമുണ്ടോ എന്ന് അറിയില്ല. ഈ വിഷയത്തിൽ മറ്റ് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
വ്യാഴാഴ്ച നടന്ന എം.ജി സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെയാണ് എ.ഐ.എസ്.എഫ് സംസ്ഥാന ജോയന്റ് സെക്രട്ടറി നിമിഷ രാജു ഉൾപ്പെടെ പ്രവർത്തകർ കാമ്പസിൽ ആക്രമിക്കപ്പെട്ടത്. സംഘർഷവുമായി ബന്ധപ്പെട്ട് നിമിഷ നൽകിയ പരാതിയിൽ വിദ്യാഭ്യാസ മന്ത്രിയുടെ േപഴ്സനൽ സ്റ്റാഫ് കെ.എം അരുൺ ഉൾപ്പെട്ടതായി പറഞ്ഞിരുന്നു.
കെ.എം അരുണിനെ കൂടാതെ നിമിഷ രാജുവിനെ ആക്രമിച്ച സംഭവത്തില്‍ ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കോട്ടയം ഗാന്ധിനഗർ പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്.എഫ്.ഐ എറണാകുളം ജില്ല പ്രസിഡന്റ് ആർഷോ, ജില്ല സെക്രട്ടറി സി.എ. അമൽ, പ്രജിത്ത് കെ. ബാബു, നേതാക്കളായ ഷിയാസ്, ടോണി കുരിയാക്കോസ്, സുധിൻ എന്നിവരാണ് മറ്റ് പ്രതികൾ.
"എസ്.എഫ്.ഐക്കെതിരെ നിന്നാല്‍ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും" എന്ന് അലറുകയും "മാറെടി പെലച്ചി" എന്ന് ആക്രോശിച്ചു കൊണ്ട് ശരീരത്തിലും വസ്ത്രങ്ങളിലും കയറി പിടിക്കുകയും ചെയ്തു എന്നാണ് പരാതി. എ.െഎ.എസ്.എഫ് പ്രവർത്തകൻ സഹദിനെ എസ്.എഫ്.ഐക്കാർ ആക്രമിക്കുന്നതു കണ്ട് തടഞ്ഞപ്പോഴാണ് തന്നെയും ആക്രമിച്ചതെന്നും ബലം പ്രയോഗിച്ച് ശരീരത്തിൽ നിന്നുള്ള പിടിത്തം വിടുവിക്കുകയായിരുെന്നന്നും നിമിഷ രാജു പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.