കള്ള് കേരള പാനീയമെങ്കിൽ കഞ്ചാവ് കേരള ചെടിയും എം.ഡി.എം.എ കേരള പൊടിയും അല്യോ സഖാവേ? -ശിവൻകുട്ടിക്ക് ട്രോളോട് ട്രോൾ
text_fieldsതിരുവനന്തപുരം: കള്ള് കേരളത്തിലുള്ള പാനീയമാണെന്നും കള്ളിനെയും മയക്കുമരുന്നിനെയും രണ്ടായി കണ്ടാല്‍ മതിയെന്നും പറഞ്ഞ മന്ത്രി വി. ശിവന്‍കുട്ടിക്ക് സോഷ്യൽ മീഡിയയിൽ ട്രോൾമഴ. 'കള്ള് കേരളത്തിലുള്ള പാനീയം ആണത്രേ... അപ്പൊ കഞ്ചാവ് കേരളത്തിലുള്ള ചെടിയും എം.ഡി.എം.എ കേരളത്തിലുള്ള പൊടിയും അല്യോ സഖാവേ ? എജ്ജാതി...' എന്നായിരുന്നു ഒരാളുടെ കമന്റ്. മന്ത്രിയുടെ ഫേസ്ബുക് പേജിൽ നിറയെ ഇത്തരത്തിലുള്ള പരിഹാസങ്ങളാണ് ആളുകൾ കമന്റായി രേഖപ്പെടുത്തുന്നത്.
ലഹരിക്കെതിരെ തിരുവനന്തപുരത്തെ ഔദ്യോഗിക വീട്ടിൽ ദീപം തെളിയിച്ച ശേഷമായിരുന്നു കള്ളിനെ കുറിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ വിചിത്ര പ്രതികരണം. ''മയക്കുമരുന്നും അതുപോലുള്ള ലഹരികളും ഉപയോഗിക്കുന്നതും കേരളത്തിലുള്ള പാനീയമായ കള്ള് ഉപയോഗിക്കുന്നതും രണ്ടും രണ്ടായി തന്നെ കാണണമല്ലോ.. കള്ള് നമ്മുടെ നാട്ടിലെ പാനീയമാണല്ലോ.. നമുക്ക് തന്നെ അറിയാമല്ലോ രണ്ടിന്റെയും ഭവിഷ്യത്ത് എന്തായിരിക്കുമെന്നത്. അത് രണ്ടും രണ്ടായിത്തന്നെ കണ്ടാൽ മതിയാകും...'' -എനായിരുന്നു മന്ത്രി പറഞ്ഞത്. ലഹരി വിരുദ്ധ പ്രചാരണം നടത്തുന്ന സര്‍ക്കാര്‍ തന്നെ പഴവർഗങ്ങളില്‍നിന്നുള്ള മദ്യനിര്‍മാണത്തിന് അനുമതി നല്‍കുന്നതിനെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു ഈ അഭിപ്രായപ്രകടനം.
സംസ്ഥാന സര്‍ക്കാരിന്‍റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്‍റെ ഭാഗമായി ദീപാവലി ദിവസമായ ഇന്നലെ സംസ്ഥാനത്തെ എല്ലാ വീടുകളിലും ദീപം തെളിയിക്കണമെന്ന് മന്ത്രി എം.ബി. രാജേഷ് നിർദേശം നൽകിയിരുന്നു. ലഹരിക്കെതിരെ വീടുകളില്‍ പ്രതിരോധവും ബോധവത്കരണവും സൃഷ്ടിക്കാൻ ഉദ്ദേശിച്ചാണ് ദീപം തെളിയിക്കൽ ചടങ്ങിന് ആഹ്വാനം ചെയ്തത്. ഇതിനിടെയാണ് കള്ളിനെ പുകഴ്ത്തി മന്ത്രി പരിഹാസ്യനായത്.
മന്ത്രിയുടെ ഫേസ്ബുക് പേജിൽ വന്ന കമന്റുകളിൽ ചിലത്:
''കള്ള് കേരളത്തിലുള്ള പാനീയം എന്ന് വിദ്യാഭ്യാസം ഇല്ലാത്ത മന്ത്രി. ഇനി മുതൽ സ്കൂളിൽ ഉച്ചഭക്ഷണത്തിനു കള്ള് കൂടി ഉൾപ്പെടുത്താൻ തീരുമാനിക്കൂ. കള്ള് കുടിച്ചു വാഹനം ഓടിച്ചാൽ കേസ് ഉണ്ടാവില്ല എന്ന നിയമം കൂടി കൊണ്ട് വരൂ...''
''കള്ള് കേരളത്തിലുള്ള പാനീയം; കള്ളിനെയും മയക്കുമരുന്നിനെയും രണ്ടായി കണ്ടാല്‍ മതി; വി ശിവന്‍കുട്ടി. എന്റെ സി.പി.എം സുഹൃത്തുക്കളേ, ഈ കുട്ടിയെ ഒന്ന് ചങ്ങലക്കിടുന്നതാണ് നിങ്ങളുടെ പാർട്ടിക്ക് നല്ലത്''
'എല്ലാ സ്കൂളിലും ഉച്ചഭക്ഷണത്തിന്റെകൂടെ വെള്ളത്തിനുപകരം 100മില്ലി കള്ള് കൂടി ഉൾപ്പെടുത്തുക''
''വീടുകളിൽ ദീപം തെളിയിക്കുന്നതിന്ന് പകരം ബാറുകളുടെ ലൈറ്റ് അണച്ച് ഗേറ്റ് പൂട്ടിയാൽ മതി''
''ഫസ്റ്റ് ബീവറേജ് ഔട്ട് ലൈറ്റ് അടച്ചിട്ടു നമുക്ക് ദീപം തെളിയിക്കം. ദീപം തെളിയിച്ചിട്ടു കൊറോണ പോയി. അടുത്തത്.''
''കൂടെ പാത്രം മുട്ടൽ കൂടെ ഉണ്ടെങ്കിൽ ദീപാവലി യുടെ ഫീൽ കിട്ടുമായിരുന്നു''🙂
''വിളക്ക് കത്തിച്ച് ദീപാവലി ആഘോഷിച്ച മന്ത്രിയ്ക്ക് ആശംസകൾ''
''വാർഡ് അടിസ്ഥാനത്തിൽ കള്ള് ഷാപ്പിന് അനുമതി കൊടുക്കാൻ നോക്കു, എന്നിട്ട് ലഹരിക്ക് എതിരെ പോരാടാം'' 😴
''ദീപം തെളിയിക്കൽ നിറുത്തി. ബാറുകൾക്ക് പെർമിഷൻ കൊടുക്കുന്നത് സ്വിച് ഓഫ് ആക്കിയാൽ മതി''
''ലൈറ്റ് തെളിയിച്ചാൽ മയക്കുമരുന്നൊക്കെ കൂവപ്പൊടി ആയി മാറുമോ ജീ''
''ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ വീര്യം കൊണ്ട് വിരല് കത്താതെ നോക്കണേ സാറേ...''
''രണ്ട് പാത്രവും എടുത്തങ് കൊട്ട് കേരളം ലഹരി മുക്തമാകട്ടെ.. മുമ്പ് കൊറോണ സമയത്ത് പ്രധാനമന്ത്രി ദീപം തെളിക്കാൻ ആഹ്വാനം ചെയ്തപ്പോൾ കളിയാക്കിയ ടീം സാണ്... നാണവും മാനവും ഉണ്ടോ.....''
''കള്ള് ദേശീയ പാനീയം .... ബീഡി ദേശീയ ഭോജനം''
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.