വി.ഡി. സതീശന് സ്ത്രീകളെ പുച്ഛമെന്ന് വീണ ജോർജ്
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന വ്യക്തിയാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. അത്തരത്തിലുള്ള ഒരാൾ സ്ത്രീകൾക്കു വേണ്ടി സംസാരിക്കാനുണ്ട് എന്ന് പറയുന്നത് തന്നെ കാപട്യമാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയിലെ ഭരണ-പ്രതിപക്ഷ സംഘർഷങ്ങൾക്കു പിന്നാലെ ഫേസ്ബുക്കിലൂടെയാണ് വീണ ജോർജ് പ്രതിപക്ഷ നേതാവിനെതിരെ രംഗത്തുവന്നത്.
കേരളത്തിൽ സ്ത്രീകൾ അതിക്രമത്തിന് ഇരയാകുന്നതു ചൂണ്ടിക്കാട്ടി ഉന്നയിച്ച അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകാത്തതിനെ തുടർന്നാണ് പ്രതിപക്ഷ പ്രതിഷേധം തുടങ്ങിയത്. തുടർന്നാണ് വീണ ജോർജ് പ്രതികരണവുമായി എത്തിയത്. ബ്രഹ്മപുരം വിഷയത്തിൽ പ്രതിപക്ഷ നേതാവ് തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നു നേരത്തേ വീണ ജോർജ് ആരോപിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.