കോളജുകൾ തുറക്കുന്നു; വിദ്യാർഥികൾക്ക് വാക്സിനേഷന് സൗകര്യമൊരുക്കുമെന്ന് മന്ത്രി വീണ ജോർജ്
text_fieldsതിരുവനന്തപുരം: ഒക്ടോബർ നാലിന് സംസ്ഥാനത്തെ കോളജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവസാന വർഷ ബിരുദ, ബിരുദാനന്തര ക്ലാസുകൾ തുടങ്ങുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒരുക്കങ്ങൾ തുടങ്ങി. ഇതിെൻറ ഭാഗമായി ബുധനാഴ്ച മാനേജ്മെൻറ് അസോസിയേഷൻ, അധ്യാപക, അനധ്യാപക സംഘടന പ്രതിനിധികൾ എന്നിവരുടെ യോഗം ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദുവിെൻറ അധ്യക്ഷതയിൽ ചേർന്നു. ക്ലാസുകൾ ആരംഭിക്കാനുള്ള തീരുമാനത്തെ സംഘടനകളും മാനേജ്മെൻറ് അേസാസിയേഷനുകളും പിന്തുണച്ചു.
എന്നാൽ, ക്ലാസ് തുടങ്ങും മുമ്പ് വിദ്യാർഥികൾക്ക് നിർബന്ധമായും ഒരു ഡോസ് വാക്സിനെങ്കിലും നൽകിയിരിക്കണമെന്ന് യോഗത്തിൽ നിർദേശമുയർന്നു. നിലവിൽ ഒേട്ടറെ കോളജുകളും ഹോസ്റ്റലുകളും സി.എഫ്.എൽ.ടി.സികളായി പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ കാര്യത്തിൽ തീരുമാനം വേണം. കോവിഡ് സാഹചര്യത്തിൽ കോളജ് ഹോസ്റ്റലുകളിൽ ഉൾപ്പെടെ ആവശ്യമായ ക്രമീകരണങ്ങൾ വേണ്ടിവരും. നിലവിൽ മെഡിക്കൽ, ഡെൻറൽ കോളജുകളിൽ അധ്യയനം ആരംഭിച്ചിട്ടുണ്ട്. ഇവർക്ക് ആദ്യ ഡോസ് വാക്സിൻ ഉറപ്പാക്കിയതിനാൽ ക്ലാസുകൾ തുടരാൻ കഴിയുന്നുണ്ട്. ഇതേ സാഹചര്യം ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥികളുടെ കാര്യത്തിലും വേണമെന്ന് മാനേജ്മെൻറ് അസോസിയേഷനുകളെ പ്രതിനിധീകരിച്ച എം.പി.എ. റഹീം, കെ.എം. മൂസ എന്നിവർ ആവശ്യപ്പെട്ടു.
സ്ഥാപന തലത്തിൽ ക്യാമ്പുകൾ നടത്തി കുട്ടികൾക്ക് വാക്സിൻ നൽകാനാകുമോ എന്നതിെൻറ സാധ്യത പരിശോധിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു. ഒരു ഡോസ് വാക്സിനെടുക്കണമെന്നത് പ്രായോഗികമാക്കാനുള്ള ശ്രമങ്ങൾ നടത്തും. നിലവിൽ ഒാൺലൈൻ ക്ലാസുകൾ നന്നായി നടന്നുവരുന്നുണ്ട്. അതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വ്യക്തത വരുത്താൻ കുട്ടികൾക്ക് അവസരമൊരുക്കുക എന്നതാണ് ആദ്യഘട്ടത്തിൽ ക്ലാസുകളിലൂടെ ഉദ്ദേശിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ക്ലാസുകൾ. ഒരു ക്ലാസിലെ പകുതി വിദ്യാർഥികൾക്ക് ഒരു സെഷനിലും ബാക്കിയുള്ളവർക്ക് അടുത്ത സെഷനിലുമായി ക്ലാസ് ക്രമീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഷിഫ്റ്റുകളായോ ഒന്നിടവിട്ട ദിവസങ്ങളിലോ ഇത് ക്രമീകരിക്കും. ഇത് സ്ഥാപനതലത്തിൽ തീരുമാനമെടുക്കാനാകും. ഇതിെൻറ വിശദാംശങ്ങൾ ആലോചിക്കാൻ വെള്ളിയാഴ്ച രാവിലെ 10ന് പ്രിൻസിപ്പൽമാരുടെ യോഗം വിളിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് വാക്സിനേഷന് സൗകര്യമൊരുക്കും
തിരുവനന്തപുരം: അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ വാക്സിനേഷന് ആരോഗ്യവകുപ്പ് സൗകര്യമൊരുക്കും. കോളജുകളിലെത്തുംമുമ്പായി എല്ലാ വിദ്യാര്‍ഥികളും കോവിഡ് വാക്സിന് ഒരു ഡോസെങ്കിലും എടുക്കണം. രണ്ടാമത്തെ ഡോസ് സ്വീകരിക്കാന്‍ കാലാവധിയായവര്‍ രണ്ടാമത്തെ ഡോസ് വാക്സിനുമെടുക്കാം. വിദ്യാര്‍ഥികള്‍ക്ക് വാക്സിന് ലഭിക്കാനായി തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ ആശ പ്രവര്‍ത്തകരുമായോ ബന്ധപ്പെടണം. സര്‍ക്കാര്‍ വാക്സിനേഷന് കേന്ദ്രങ്ങളില്‍നിന്ന് വാക്സിന് സൗജന്യമായി ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളില്‍നിന്ന് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ കോവിഡ് വാക്സിന് ലഭിക്കുമെന്നും മന്ത്രി ഡോ. ആർ. ബിന്ദു കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.