Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനുപമയുടെ കുട്ടിയുടെ...

അനുപമയുടെ കുട്ടിയുടെ ദത്ത്​; കോടതിയെ കാര്യങ്ങളറിയിക്കാന്‍ ഗവ. പ്ലീഡറെ ചുമതലപ്പെടുത്തി

text_fields
bookmark_border
Veena George, anupama child kidnap
cancel

തിരുവനന്തപുരം: അനുപമയുടെ കുട്ടിയുടെ ദത്ത് നടപടികള്‍ നടക്കുന്ന വഞ്ചിയൂര്‍ കുടുംബ കോടതിക്ക് മുമ്പാകെ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് ഗവ. പ്ലീഡറെ ചുമതലപ്പെടുത്തിയെന്ന്​ മന്ത്രി വീണാ ജോർജ്​.

കുട്ടിയുടെ ദത്തെടുക്കല്‍ നടപടി പൂര്‍ത്തിയാകുന്നതിന് മുമ്പ് കുട്ടിയെ വിട്ടുകിട്ടണമെന്ന അമ്മയുടെ ആവശ്യവും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളും വിലയിരുത്തണമെന്ന് ആവശ്യപ്പെടാന്‍ മന്ത്രി വനിത ശിശുവികസന വകുപ്പിന് നിര്‍ദേശം നല്‍കി.

കുട്ടിയെ ഇരുട്ടിലാക്കാൻ 'മലാല'യെയും കൂട്ടുപിടിച്ചു, ഷിജുഖാനും ശിശുക്ഷേമ സമിതിയും സംശയ നിഴലിൽ; തുടക്കം മുതൽ ഒടുക്കം വരെ നടത്തിയ നിയമലംഘനങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: അനുപമക്ക്​ തന്‍റെ കുരുന്നിനെ ഒരിക്കലും തിരിച്ചുകിട്ടാതിരിക്കാൻ നടന്നത് ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ നടന്നത്​​ ആസൂത്രിത മുന്നൊരുക്കങ്ങൾ. തുടക്കം മുതൽ ഒടുക്കം വരെ നിയമങ്ങൾ ലംഘിച്ചാണ്​ ശിശുക്ഷേമ സമിതിയും ജനറൽ സെക്രട്ടറി അഡ്വ. ഷിജുഖാനും ഈ വിഷയത്തിൽ ഇടപെട്ടതെന്നാണ്​ പരാതി​. കുട്ടിയെ പിന്നീട്​ തിരിച്ചറിയാതിരിക്കാനും തെളിവ്​ നശിപ്പിക്കാനും ആശുപത്രി രേഖകളിൽ ലിംഗം വരെ തെറ്റായി രേഖപ്പെടുത്തുകയും ഡി.എൻ.എ ടെസ്റ്റിൽ കൃത്രിമത്വം കാണിക്കുകയും ചെയ്​തു.

ആൺകുട്ടിയെ പെൺകുട്ടിയാക്കി മാറ്റി ശിശുക്ഷേമ സമിതിയുടെ ലെറ്റർഹെഡിൽ ഷിജുഖാൻ പുറത്തിറക്കിയ പത്രക്കുറിപ്പാണ്​ ഇതിൽ ഏറെ ശ്രദ്ധേയം. അനുപമയിൽനിന്ന്​ തട്ടിയെടുത്ത കുഞ്ഞിന്​​, സ്​ത്രീ ശാക്​തീകരണത്തിന്‍റെ മാതൃകയായാണ് 'മലാല' എന്നുപേരിട്ടത്​ എന്നാണ്​ കുറിപ്പിൽ ഷിജുഖാൻ പറയുന്നത്​. പെൺകുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണത്രെ ഈ പേരിട്ടത്​.

ഇത്​ സംബന്ധിച്ച്​ വാർത്താ കുറിപ്പിൽ പറയുന്നതിങ്ങനെ:

'പേരിടുന്നതിലും വ്യത്യസ്​തത കാത്തു സൂക്ഷിച്ചു. സാർവദേശീയ തലത്തിൽ പെൺകുട്ടികളുടെയും സ്​ത്രീകളുടെയും മുന്നേറ്റത്തിന്​ പ്രതീകമായി ആദരിക്കപ്പെടുന്ന വ്യക്​തിത്വമാണ്​ മലാലാ യൂസഫ്​ സായി. സ്വന്തം നാട്ടിൽ സ്​ത്രീ വിദ്യാഭ്യാസത്തിനായി പോരാടി ലോക ശ്രദ്ധയിലേക്ക്​ വരികയും അതോടൊപ്പം പാകിസ്​താനിലെ സ്വാത്​ താഴ്​വരയിൽ താലിബാൻ മത മൗലിക വാദികൾക്കെതിരെ പോരാട്ടത്തിൽ പങ്കാളിയാവുകയും ചെയ്​തു. ഭീകരവാദികളുടെ ക്രൂരമായ ആക്രമണത്തിനിരയായി ക്രൂരമായി പരിക്കേറ്റ മലാലയ്​ക്ക്​ തലനാരിഴയ്​ക്കാണ്​ ജീവൻ തിരിച്ചുകിട്ടിയത്​. അക്ഷരങ്ങളുടെയും വിജ്​ഞാനത്തിന്‍റെയും പ്രാധാന്യം വിളിച്ചോതിയും പെൺകുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന സന്ദേശം ഉയർത്തിപ്പിടിച്ചും കുഞ്ഞിന്​ മലാല എന്നുപേരിട്ടതായി സംസ്​ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ഷിജുഖാൻ പത്രക്കുറിപ്പിൽ അറിയിച്ചു'

ഏറ്റെടുത്തത്​ തന്നെ നിയമവിരുദ്ധം

അ​നു​പ​മ​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ കൈ​യി​ൽ​നി​ന്നാണ്​ കു​ട്ടി​യെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ർ ഏ​റ്റു​വാ​ങ്ങി​യ​ത്.ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ ഷി​ജു​ഖാ​ന്‍റെ ​നിർദേശപ്രകാരമാണിത്​. ഒരുവർഷത്തേക്കുള്ള വസ്​ത്രങ്ങളും കളിപ്പാട്ടങ്ങളും അനുപമയുടെ രക്ഷിതാക്കകൾ നൽകിയിരുന്നു. 2020 ഒ​ക്ടോ​ബ​ർ 22ന്​ ​രാ​ത്രി 12.30ന് ​അ​മ്മ​ത്തൊ​ട്ടി​ലിെൻറ മു​ൻ​വ​ശ​ത്തു​നി​ന്നായിരുന്നു ഏറ്റുവാങ്ങൽ.

എന്നാൽ, രക്​തബന്ധുക്കളിൽനിന്ന് ജീവനക്കാർക്കോ സമിതിക്കോ​​ നേരിട്ട്​ കുട്ടിയെ ഏറ്റുവാങ്ങാൻ നിയമം അനുവദിക്കുന്നില്ല. പകരം, ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞിനെ മാത്രമെ ശിശ​ുക്ഷേമ സ​മി​തിക്ക്​ സ്വീകരിക്കാൻ അനുവാദമുള്ളു. ഇനി രക്​തബന്ധുക്കളിൽ നിന്ന്​ കുട്ടിയെ ഏറ്റുവാങ്ങണമെങ്കിൽ അത്​ ചൈൽഡ്​ വെൽഫയർ കമ്മിറ്റി വഴിയെ സാധിക്കു. അപ്പോഴും മാതാപിതാക്കളുടെ സാന്നിധ്യം അവിടെ ഉണ്ടാകണമെന്നും നിയമം ഉണ്ട്​. ഈ നിയമവും ഇവിടെ പച്ചയായി ലംഘിച്ചു. ​വാർത്താ കുറിപ്പിൽ ഏറ്റുവാങ്ങിയ വിവരം മറച്ചുവെക്കുകയും അമ്മത്തൊട്ടിലിൽനിന്ന്​ ലഭിച്ചു എന്നാക്കി മാറ്റുകയും ചെയ്​തു.

'ലിംഗമാറ്റം'പുറത്തായപ്പോൾ അബദ്ധം പിണഞ്ഞുവെന്ന്​ കുറ്റസമ്മതം

രാ​ത്രി 12.30ന് ലഭിച്ച കുഞ്ഞിനെ രാ​ത്രി 12.45ന് തന്നെ ​തൈ​ക്കാ​ട് കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ൽ നി​യ​മ​പ​ര​മാ​യ ശാ​രീ​രി​ക പ​രി​ശോ​ധ​ന​ക്കെ​ത്തി​ച്ചു. ഇവിടെ വെച്ചാാണ്​ രേഖകകളിൽ കുട്ടിയുടെ 'ലിംഗമാറ്റം' നടത്തിയത്​. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ആ​ൺ​കു​ട്ടി​യെ പെ​ൺ​കു​ട്ടി​യാ​യി രേ​ഖ​പ്പെ​ടു​ത്തി​യതെന്നാണ്​ സമിതി വൃത്തങ്ങൾ പറയുന്നത്​. ഇ​തി​ന്​ ഡോ​ക്ട​ർ​മാ​ര​ട​ക്കം ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ​യും സ്വാ​ധീ​നി​ക്കുകയായിരുന്നു.

അ​ടു​ത്ത ദി​വ​സമാണ്​, പു​തു​താ​യി ല​ഭി​ച്ച കു​ഞ്ഞി​ന് 'മ​ലാ​ല' എ​ന്ന് പേ​രി​ട്ട​താ​യി വാർത്താകുറിപ്പിൽ അ​റി​യി​ച്ച​ത്. എന്നാൽ, ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന തി​രി​മ​റി ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ പു​റ​ത്തു​വി​ട്ട​തോ​ടെ 'അ​ബ​ദ്ധ'​മെ​ന്ന പേ​രി​ൽ ഷിജുഖാൻ കൈ​യൊ​ഴി​ഞ്ഞു. കു​ട്ടി​ക്ക് 'എ​ഡ്സ​ൺ പെ​ലെ' എ​ന്ന് പേ​രി​ട്ട​താ​യും തൊ​ട്ട​ടു​ത്ത ദി​വ​സം പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. എ​ന്നാ​ൽ, ഒ​ക്ടോ​ബ​ർ 23ന് ​വൈ​കീ​ട്ട് അ​മ്മ​ത്തൊ​ട്ടി​ലി​ൽ ല​ഭി​ച്ച ആ​ൺ​കു​ട്ടി​ക്കാ​യി​രു​ന്നു പെ​ലെ എ​ന്ന പേ​ര് ന​ൽ​കി​യ​ത്. അ​നു​പ​മ​യു​ടെ മ​ക​ന് സി​ദ്ധാ​ർ​ഥ് എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്ത​ത് ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യാ​ണ്. ഈ ​വി​വ​രം ര​ഹ​സ്യ​മാ​ക്കി​െ​വ​ച്ചു.

​ഡി.​എ​ൻ.​എ ടെ​സ്​​റ്റ്​ മ​റ്റൊ​രു കു​ഞ്ഞി​നെ കാ​ണി​ച്ച്​

കുഞ്ഞിനെ തേടി അനുപമയും അജിത്തും അവിടെ ചെന്നപ്പോൾ ഡി.എൻ.എ ടെസ്റ്റിലും സമിതി ഉന്നതർ തിരിമറി നടത്തി. മൂ​ന്നു​ദി​വ​സം മാ​ത്രം തനി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കു​ഞ്ഞി​നെ തി​രി​ച്ച​റി​യാ​ൻ അനുപമക്ക്​ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. അ​തു​െ​കാ​ണ്ടാ​ണ്​ ഡി.​എ​ൻ.​എ ടെ​സ്​​റ്റ്​ നടത്താൻ അനുപമ തന്നെ ആ​വ​ശ്യ​പ്പെ​ട്ട​ത്​. ഇതിനായി ശി​ശു​ക്ഷേ​മ സ​മി​തി​യി​ൽ ചെ​​ന്ന​പ്പോ​ൾ ഒ​രു​ദി​വ​സം​ത​ന്നെ കി​ട്ടി​യ ര​ണ്ടു കു​ട്ടി​ക​ൾ അ​വി​​ടെ​യു​ണ്ടെ​ന്നു പ​റ​ഞ്ഞു. മ​റ്റൊ​രു കു​ഞ്ഞി​നെ കാ​ണി​ച്ചാ​ണ്​ അ​വ​ർ ടെ​സ്​​റ്റ്​ ന​ട​ത്തി​യ​ത്. ഫ​ലം​ നെ​ഗ​റ്റി​വാ​യി​രു​ന്നു. പെ​ലെ​യു​ടെ ഡി.​എ​ൻ.​എ പ​രി​ശോ​ധ​നാ ഫ​ലം കാ​ണി​ച്ചാണ്​ ഇ​രു​വ​രെ​യും ശി​ശു​ക്ഷേ​മ സ​മി​തി അ​ധി​കൃ​ത​ർ മ​ട​ക്കി അ​യ​ച്ചത്​. അ​തൊ​ക്കെ അവർ നേ​ര​േ​ത്ത ആ​സൂ​ത്ര​ണം ചെ​യ്​​തി​രു​ന്നതായി അനുപമ പറയുന്നു.

ദത്ത്​ നൽകിയതിലും നിയമലംഘനം

ദ​ത്ത് ന​ൽ​ക​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല ശി​ശു​സം​ര​ക്ഷ​ണ യൂ​നി​റ്റ് നി​യ​മ​പ​ര​മാ​യി അ​വ​കാ​ശി​ക​ൾ​ക്ക്​ ബ​ന്ധ​പ്പെ​ടാ​ൻ പ​ത്ര​പ്പ​ര​സ്യം ന​ൽ​കി​യെ​ങ്കി​ലും സി​ദ്ധാ​ർ​ഥിെൻറ ക​ഥ​ക​ൾ അ​റി​യാ​മാ​യി​രു​ന്ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ത്യം മൂ​ടി​വെ​ച്ചു. ആദ്യം ലഭിച്ച കുട്ടികളെ ആാദ്യം നൽകണം എന്നാണ്​ നിയമം. എന്നാൽ, അനുപമയുടെ കുട്ടിയെ ഈ മുൻഗണന ക്രമം തെറ്റിച്ചാണ്​ കൈമാറിയത്​. ഈ വർഷം ​ആ​ഗ​സ്​​റ്റ്​ ഏ​ഴി​നാ​ണ് സി​ദ്ധാ​ർ​ഥി​നെ ആ​ന്ധ്ര സ്വ​ദേ​ശി​ക​ളാ​യ ഗൊ​ല്ല രാ​മ​ൻ-​ഭൂ​മ അ​നു​പ​മ ദ​മ്പ​തി​ക​ൾ​ക്ക് ദ​ത്ത് ന​ൽ​കി​യ​ത്. സാ​ധാ​ര​ണ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ് കൈ​മാ​റു​ന്ന​തെ​ങ്കി​ലും ഏ​ഴി​ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം സ​മി​തി​യി​ലെ ന​ഴ്സാ​ണ് കു​ട്ടി​യെ കൈ​മാ​റി​യ​ത്.

ദ​ത്ത് കൊ​ടു​ക്കു​ന്ന​തി​നു​മു​മ്പു​ത​ന്നെ കു​ട്ടി​യെ ആ​വ​ശ്യ​പ്പെ​ട്ട് അ​നു​പ​മ​യും അ​ജി​ത്തും ശി​ശു​ക്ഷേ​മ സ​മി​തി​ക്കും ചൈ​ൽ​ഡ് വെ​ൽ​െ​ഫ​യ​ർ ക​മ്മി​റ്റി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ആ ​പ​രാ​തി നി​ൽ​ക്കെ​യാ​യി​രു​ന്നു കു​ട്ടി​യു​ടെ കൈ​മാ​റ്റം. അ​നു​പ​മ ശി​ശു​ക്ഷേ​മ സ​മി​തി​യി​ലെ​ത്തി​യെ​ങ്കി​ലും കു​ട്ടി​യി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ന​ൽ​കി​യ​ത്.

കു​ഞ്ഞി​നെ ശി​ശു​ക്ഷേ​മ സ​മി​തി വ​ഴി നാ​ടു​ക​ട​ത്താ​ൻ മാ​താ​പി​താ​ക്ക​ളും സി.​പി.​എം നേ​താ​ക്ക​ളും പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​രും ചേ​ർ​ന്ന് സി​നി​മ​യെ വെ​ല്ലു​ന്ന തി​ര​ക്ക​ഥ ആ​സൂ​ത്ര​ണം ചെ​യ്തുവെന്നാണ്​ ഇതെല്ലാം തെളിയിക്കുന്നത്​. കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ അമ്മ അനുപമയുടെ പരാതിയിൽ കേസെടുത്ത ബാലാവകാശ കമ്മിഷൻ ശിശുക്ഷേമ സമിതിയോടും പൊലീസിനോടും റി​പ്പോർട്ട്​ ആവശ്യപ്പെട്ടിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:veena georgeanupama
News Summary - minister veena george on anupama and child issue
Next Story