അനുപമക്ക് കുഞ്ഞിനെ കാണാൻ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോർജ്
text_fieldsതിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമക്ക് കുഞ്ഞിനെ കാണാന്‍ സാധിക്കുമെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. നിയമപരമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യണമെന്നാണ് നിര്‍ദേശം. കുഞ്ഞിന്റെ അവകാശവും സ്വകാര്യതയും സംരക്ഷിക്കാനാണ് മുന്‍ഗണന. എത്രയും വേഗം ബയോളജിക്കല്‍ മദറിന്‍റെ കൈയില്‍ കുഞ്ഞിനെ ലഭിക്കണമെന്നാണ് ആഗ്രഹമെന്നും വീണാ ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.
കുഞ്ഞിന്റെ അവകാശമാണ് പ്രധാനം. ഇതില്‍ കോടതി അന്തിമ കാര്യങ്ങൾ തീരുമാനിക്കും. ശിശുക്ഷേമ സമിതിക്ക് ദത്ത് നല്‍കാന്‍ ലൈസന്‍സില്ലായെന്നത് തെറ്റായ വാര്‍ത്തയാണ്. നേരത്തെ ലൈസന്‍സ് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരണം നല്‍കി.
മന്ത്രി എന്ന നിലയിൽ എഴുതി തന്ന പരാതി പോലും ഇല്ലാതെയാണ് താൻ ഇടപെട്ടത്. വിഷയത്തിന്റെ ഗൗരവം കണ്ടത് കൊണ്ടാണ് ഇടപെട്ടത്. ഇന്നോ നാളെയോ റിപ്പോർട്ട് കിട്ടും. അന്വേഷണം നടക്കുകയാണെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.