മുഖ്യമന്ത്രിക്ക് പിന്നാലെ ജലീലിനെ തള്ളി സഹകരണ മന്ത്രിയും; ആരോപണ സാഹചര്യം അറിയില്ല
text_fieldsതിരുവനന്തപുരം: എ.ആർ നഗർ സഹകരണ ബാങ്ക് വിവാദത്തിൽ മുഖ്യമന്ത്രിക്ക് പിന്നാലെ കെ.ടി. ജലീലിനെ തള്ളി സഹകരണ മന്ത്രി വി.എൻ. വാസവനും. അന്വേഷണത്തിന് ഇ.ഡിയെ ക്ഷണിച്ചുവരുത്തുന്നത് ശരിയായ നടപടിയല്ലെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വിശദമായി പ്രതികരിച്ചിട്ടുണ്ട്. ക്രമക്കേടുണ്ടെങ്കില്‍ അന്വേഷിക്കാൻ സഹകരണ വകുപ്പിന് സംവിധാനമുണ്ട്.
ക്രമവിരുദ്ധ നടപടികളുണ്ടായെന്ന് ബോധ്യപ്പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കും. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് നിന്നുകൊടുക്കാനാകില്ലെന്നും വിഷയങ്ങളുടെ ശരിതെറ്റുകള്‍ നോക്കിയാണ് സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുന്നതെന്നും, പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ഏതറ്റം വരെയും പൊരുതുമെന്ന ജലീലിെൻറ പ്രതികരണം ശ്രദ്ധയിൽപെടുത്തിയപ്പോൾ മന്ത്രി പറഞ്ഞു.
സഹകരണ മേഖലക്കെതിരെ വ്യാപക പ്രചാരണം നടക്കുന്നതിനിടയില്‍ ജലീല്‍ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് ശരിയാണോ എന്നത് അദ്ദേഹമാണ് പരിശോധിക്കേണ്ടതെന്നും മന്ത്രി പ്രതികരിച്ചു.
എ.ആർ നഗര്‍ ബാങ്കിലെ ക്രമക്കേടുകളെക്കുറിച്ച പരാതിയിൽ ശക്തമായ അന്വേഷണം തന്നെ നടക്കും. ജോയൻറ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടാന്‍ സമയമെടുത്തേക്കും. പത്തുവര്‍ഷത്തെ ക്രമക്കേടുണ്ടെന്നാണ് ആരോപണം. ഇത്രയധികം വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട്, ബാലന്‍സ് ഷീറ്റ്, മറ്റ് രേഖകൾ ഒക്കെ പരിശോധിക്കുന്നതിന് താമസമുണ്ടാകും. റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടി സ്വീകരിക്കും. ആവശ്യെമങ്കില്‍ കൂടുതല്‍ അേന്വഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.