ആധാരം രജിസ്റ്റർ ചെയ്യുന്ന ദിനം തന്നെ പോക്കുവരവ്: സംവിധാനം ഉടൻ -മന്ത്രി
text_fieldsതിരുവനന്തപുരം: ഭൂമി രജിസ്റ്റർ ചെയ്യുന്ന ദിവസം തന്നെ ആധാരം പോക്കുവരവ് ചെയ്തുകൊടുക്കുന്ന സംവിധാനം ഉടൻ നിലവിൽ വരുമെന്ന് മന്ത്രി വി.എന്‍. വാസവന് നിയമസഭയിൽ പറഞ്ഞു. വകുപ്പ് ആസ്ഥാനത്തും 14 ജില്ല രജിസ്ട്രാര്‍ ഓഫിസുകളിലും സബ് രജിസ്ട്രാർ ഓഫിസുകളിലും സംവിധാനം തയാറായി വരുകയാണ്.
ഒരു സബ് രജിസ്ട്രാര്‍ ഓഫിസിലെ ആധാരം ആ ജില്ലയിലെ ഏത് സബ് രജിസ്ട്രാര്‍ ഓഫിസിലും രജിസ്റ്റര്‍ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത ആധാരം അന്നേദിവസംതന്നെ മടക്കി നൽകാനും നടപടികളായി. സബ് രജിസ്ട്രാര്‍ ഓഫിസുകളിലെ ആധാരപ്പകര്‍പ്പുകള്‍ ഓണ്‍ലൈനായി നൽകാനുള്ള സൗകര്യം പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്താകെ ഡിജിറ്റൽ സർവേ നടത്തി ഭൂരേഖകൾ കുറ്റമറ്റതാക്കുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. കൂടുതൽ ഭൂമി അളന്നുകിട്ടുന്ന സാഹചര്യത്തിൽ അധിക ഭൂമി ക്രമപ്പെടുത്തുന്നതിന് ഉടമക്ക് അവസരം നൽകാൻ പുതിയ നിയമം കൊണ്ടുവരും. പ്രവാസികൾ സർക്കാറുമായി നടത്തുന്ന ഇടപാടുകളിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ റവന്യൂ ഓഫിസുകളിൽ സെൽ രൂപവത്കരിക്കും. മണൽ ഖനനം, മണ്ണെടുപ്പ് സംബന്ധിച്ച പരാതികൾ സ്വീകരിക്കാൻ ഡിജിറ്റൽ സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.