ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ സഞ്ജയ് ഗാന്ധി മാദക സുന്ദരിയുടെ മടിയിൽ -മന്ത്രി വാസവൻ
text_fieldsമുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ മകൻ സഞ്ജയ് ഗാന്ധി മാദക സുന്ദരി റുക്സാന സുൽത്താനയുടെ മടിയിൽ തലവെച്ച് കിടക്കുകയായിരുന്നു എന്ന മന്ത്രി വി.എൻ വാസവന്റെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. ചൊവ്വാഴ്ചയാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയത്. വി.എൻ.വാസവന്റെ സഞ്ജയ് ഗാന്ധി വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചിരുന്നു. കേരള സഹകരണ സംഘം ഭേദഗതി ബില്ലിന്മേലുള്ള ചർച്ചക്ക് മറുപടി പറയവേയാണ് മന്ത്രി പരാമർശം നടത്തിയത്.
'അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇന്ദിരാഗാന്ധി രാജ്യത്തെ ജനാധിപത്യത്തെ കൊല ചെയ്യുമ്പോൾ സഞ്ജയ് ഗാന്ധി റുക്സാന സുൽത്താന എന്ന മാദക സുന്ദരിയുടെ മടിയിൽ തലവച്ചു കിടക്കുകയായിരുന്നു' എന്ന വാചകമാണ് പ്രതിപക്ഷ ബഹളത്തിനിടയാക്കിയത്.
സഞ്ജയ് ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന വാക്കുകൾ പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഇക്കാര്യം പിന്നീടു പരിശോധിക്കാമെന്ന് ഡപ്യൂട്ടി സ്പീക്കർ മറുപടി നൽകിയെങ്കിലും പ്രതിപക്ഷം നിലപാടിൽ ഉറച്ചുനിന്നു. പിന്നീടു സഭ വിട്ടിറങ്ങുക.
റഷീദ് കിദ്വായിയുടെ '24 അക്ബർ റോഡ്' എന്ന പുസ്തകത്തിൽ സഞ്ജയ് ഗാന്ധിയും റുക്സാന സുൽത്താനയും തമ്മിലുള്ള ബന്ധം സംബന്ധിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. അടിയന്തരാവസ്ഥ കാലത്ത് തുർക്ക്മെൻ ഗേറ്റിൽ നിരവധി കെട്ടിടങ്ങൾ തകർക്കുന്നതിനും 8000 പുരുഷൻമാരെ നിർബന്ധിത വന്ധ്യം കരണം നടത്തുന്നതിനും റുക്സാന നേതൃത്വം കൊടുത്തതായി പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.