കുട്ടനാടിനെ ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കും -മന്ത്രി വി.എസ്. സുനിൽ കുമാർ
text_fieldsചെങ്ങന്നൂർ: കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണുന്നതിന് ഫെബ്രുവരി മാസത്തിനകം വിദഗ്ധരെ പങ് കെടുപ്പിച്ച് രണ്ട് ദിവസത്തെ വർക്ക്ഷോപ്പ് സംഘടിപ്പിച്ച് കുട്ടനാടിനെ ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കുമെന്ന ് മന്ത്രി വി.എസ് സുനിൽ കുമാർ.
കൃഷിനാശം സംഭവിച്ചവരുടെ അപേക്ഷകൾ സ്വീകരിക്കുന്ന തീയതി ദീർഘിപ്പിച്ചിട്ടുണ്ട് . യാതൊരു കാരണവശാലും നശനഷ്ടമുണ്ടായവർക്ക് നഷ്ടപരിഹാരം ലഭിക്കാതെ വരില്ല. വിത്ത്, കുമ്മായം എന്നിവക്കായി ഹൈക്ടറിന് 13500 രൂപ നൽകിയതിനു പുറമെ, െചളിയും മണ്ണും നീക്കം ചെയ്യുന്നതിന് 12500 രുപ കൂടി ലഭിക്കുന്നതിന് അപേക്ഷിക്കണമെന്ന് മന്ത്രി നെൽകർഷകരോട് ആവശ്യപ്പെട്ടു. ചെന്നിത്തല തൃപ്പെരുംതുറ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കെട്ടിടത്തിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 13ന് നിയമസഭയിൽ അവതരിപ്പിച്ച കർഷക ക്ഷേമ ബോർഡ് ബില്ല് സെലക്ട് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. പ്രളയം പിന്തിരിപ്പിക്കാത്ത അതിസാഹസികമായ നിലപാട് എടുത്ത കർഷകരാണ് ജില്ലയിലെ കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലുമുള്ളതെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴയിൽ പുതിയതായി ഏഴായിരം ഹെക്ടർ തരിശുനിലങ്ങൾ കൃഷിക്കുപയുക്തമാക്കുന്നതിലൂടെ 3500 മെട്രിക് ടൺ നെല്ല് കുട്ടനാടൻ മേഖലയിൽ ഉൽപ്പാദിപ്പിക്കുവാൻ കഴിയുമെന്നും മന്ത്രി അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.