മന്ത്രിമാരുടെ ശമ്പളം 90,000ഉം എം.എൽ.എയുടേത് 62,000ഉം ആയി വർധിക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം വർധിപ്പിക്കുന്നതിന് മന്ത്രിസഭയോഗം അംഗീകാരം നൽകി. മന്ത്രിമാരുടെ ശമ്പളം 55,012 രൂപയിൽനിന്ന് 90,000 രൂപയായും എം.എൽ.എമാരുടേത് 39,500 രൂപയിൽനിന്ന് 70,000 രൂപയായും ഉയർത്താനാണ് നിർദേശം. ഇതിെൻറ കരട് ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. അതോടൊപ്പം മന്ത്രിമാരുടെ യാത്രാബത്ത കിലോമീറ്ററിന് 10 രൂപയിൽനിന്ന് 15 രൂപയാക്കിയും ഉയർത്തും.
മന്ത്രിമാരുടെയും നിയമസഭാംഗങ്ങളുടെ ശമ്പളവും ബത്തയും വർധിപ്പിക്കുന്നതിനുള്ള ബിൽ മാർച്ച് 20ന് നിയമസഭ പരിഗണിക്കും. സബ്ജക്ട് കമ്മിറ്റി പരിശോധനക്കുശേഷം മാർച്ച് 27ന് വീണ്ടും സഭ പരിഗണിച്ച് പാസാക്കും. ഏപ്രിൽ മുതൽ ശമ്പളവർധന പ്രാബല്യത്തിൽ വരും. എം.എൽ.എമാരുടെ യാത്രാബത്ത കിലോമീറ്റർ നിരക്ക് 12 രൂപയാക്കി ഉയർത്തും. ശമ്പള വർധനക്ക് മുൻകാല പ്രാബല്യം വേണമെന്ന നിർദേശം മന്ത്രിസഭ യോഗം തള്ളി.
മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ശമ്പളവും ബത്തയും വർധിപ്പിക്കുന്നത് സംബന്ധിച്ച് ജസ്റ്റിസ് െജയിംസ് കമ്മിറ്റി ശിപാർശ ചെയ്തതിലും കുറഞ്ഞ തുകയാണ് മന്ത്രിസഭ അംഗീകരിച്ചത്. മന്ത്രിമാരുടെ ശമ്പളം 1.43 ലക്ഷം രൂപയാക്കി ഉയർത്തണമെന്നായിരുന്നു െജയിംസ് നൽകിയ ശിപാർശ. ഇതിൽ 53,000 രൂപയുടെ കുറവ് വരുത്തിയാണ് 90,000 രൂപ ശമ്പളം നൽകാൻ തീരുമാനിച്ചത്. ശമ്പളവർധനയെക്കുറിച്ച് പഠിക്കാൻ ഒരുവർഷം മുമ്പാണ് സർക്കാർ സമിതിയെ നിയോഗിച്ചത്. സമിതി നിർദേശം ഏതാനും ആഴ്ചകളായി മന്ത്രിസഭയുടെ പരിഗണനയിലായിരുന്നു.
മറ്റ് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ
സര്‍ക്കാരിെൻറ രണ്ടാം വാർഷികം
എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികം മെയ് ഒന്നു മുതല്‍ 31 വരെ എല്ലാ ജില്ലകളിലും മണ്ഡലാടിസ്ഥാനത്തില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചു. വിവിധ പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനവും പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും വാര്‍ഷികത്തോടനുബന്ധിച്ച് നടത്തും. വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം കണ്ണൂരിലും സമാപനം തിരുവനന്തപുരത്തുമായിരിക്കും. മന്ത്രിമാര്‍ക്ക് ജില്ലകളില്‍ ആഘോഷത്തിന്‍റെ ചുമതല നല്‍കാനും തീരുമാനിച്ചു.
ഭക്ഷ്യഭദ്രത നിയമാവലി അംഗീകരിച്ചു
സംസ്ഥാനത്ത് ദേശീയ ഭക്ഷ്യഭദ്രതാനിയമം നടപ്പിലാക്കുന്നതിന് തയ്യാറാക്കിയ കരട് നിയമാവലി മന്ത്രിസഭ അംഗീകരിച്ചു. യോഗ്യതാപട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ പരാതികള്‍ പരിഹരിക്കുന്നതിനുളള സംവിധാനം, സംസ്ഥാന ഭക്ഷ്യകമ്മീഷന്‍റെ രൂപീകരണം തുടങ്ങിയവ ഇതിന്‍റെ ഭാഗമായി വരും.
പുതിയ ഫയര്‍ സ്റ്റേഷന്‍
നാട്ടികയില്‍ ഫയര്‍ ആന്‍റ് റെസ്ക്യൂ സ്റ്റേഷന്‍ ആരംഭിക്കും. ഇതിനായി 7 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
ധനകാര്യ കമ്മീഷന്‍ സെല്‍
15-ാം ധനകാര്യ കമ്മീഷന്‍ സെല്‍ രൂപീകരിക്കുന്നതിന് 14 തസ്തികകള്‍ സൃഷ്ടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.