മന്ത്രിയുടെ കൈയേറ്റം : തിരക്കിട്ട് നടപടി ഉണ്ടാകില്ല
text_fieldsകോട്ടയം: മന്ത്രി തോമസ് ചാണ്ടിയുടെ കായൽ-റോഡ് കൈയേറ്റ വിവാദത്തിൽ തൽക്കാലം നടപടിയുണ്ടാകില്ല. ആലപ്പുഴ കലക്ടർ നൽകിയ റിപ്പോർട്ടിേന്മൽ തിരക്കിട്ട് നടപടി വേണ്ടെന്നാണ് റവന്യൂ െസക്രട്ടറിക്ക് മുഖ്യമന്ത്രിയുെട ഒാഫിസ് നൽകിയ നിർദേശമെന്നാണ് വിവരം. വകുപ്പ് ഭരിക്കുന്ന സി.പി.െഎയുടെ എതിർപ്പ് അവഗണിച്ചാണ് ഇൗ നീക്കം. വേങ്ങര ഉപതെരഞ്ഞെടുപ്പിെൻറ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട വിഷയം ചർച്ചയാക്കരുതെന്ന കർശന നിർദേശം സി.പി.െഎക്കും നൽകിയിട്ടുണ്ട്.
റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുഖ്യമന്ത്രി വകുപ്പ് മന്ത്രിയോട് ആലോചിക്കാതെ സെക്രട്ടറി മുഖേന തീരുമാനങ്ങൾ എടുക്കുന്നുവെന്ന ആക്ഷേപവും സി.പി.െഎക്കുണ്ട്. യു.എ.ഇ കോൺസുലേറ്റിനും എ.പി.ജെ. അബ്ദുൽ കലാം സ്പേസ് െസൻററിനും തലസ്ഥാനത്ത് ഭൂമി കൈമാറിയതും അവരെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിൽ റവന്യൂ മന്ത്രി കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ പൊട്ടിത്തെറിച്ചതും പുതിയ വിവാദത്തിനു വഴിയൊരുക്കിയിട്ടുണ്ട്. ഇതേതുടർന്ന് റവന്യൂ സെക്രട്ടറിക്കെതിരെ സി.പി.െഎയിൽ പടയൊരുക്കവും ശക്തമാണ്.
എന്നാൽ, മുഖ്യമന്ത്രിയുെട നിർദേശം കേൾക്കാനും നടപ്പാക്കേണ്ടത് അടിയന്തരമായി നടപ്പാക്കാനും തനിക്ക് ബാധ്യതയുണ്ടെന്നാണ് റവന്യൂ അഡീഷനൽ സെക്രട്ടറി പി.എച്ച്. കുര്യെൻറ നിലപാട്. ചീഫ് സെക്രട്ടറിയടക്കം ഇടപെട്ടതിനെ തുടർന്നാണ് യു.എ.ഇ കോൺസുലേറ്റിന് തിരക്കിട്ട് സ്ഥലം അനുവദിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ, പട്ടയ വിതരണം, വൻകിട തോട്ടങ്ങളുടെ ഏറ്റെടുക്കൽ, രാജമാണിക്യം റിപ്പോർട്ട് തുടങ്ങിയ വിഷയങ്ങളിൽ റവന്യൂ ഉദ്യോഗസ്ഥരുെട നിലപാടും മന്ത്രിയെയും പാർട്ടിയെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. സി.പി.െഎ നേതൃത്വം വിഷയം ഗൗരവമായി ചർച്ച ചെയ്യുന്നുണ്ടത്രേ.
അതിനിടെ ഭൂമി കൈയേറ്റ വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിക്കെതിരെ ശക്തമായി രംഗത്തുണ്ടായിരുന്ന എൻ.സി.പി ദേശീയ സമിതി അംഗം മുജീബ് റഹ്മാനെ പാർട്ടി പുറത്താക്കിയതും ചാണ്ടിെയ സംരക്ഷിക്കാനുള്ള നീക്കത്തിെൻറ ഭാഗമാണെന്ന് വ്യക്തമായി. മന്ത്രിക്കൊപ്പമാണ് പാർട്ടിയെന്ന സൂചനയും ഇതിലൂടെ നൽകുന്നു. ചാണ്ടി മന്ത്രിസ്ഥാനത്ത് തുടരെട്ടയെന്നാണ് പാർട്ടി നിലപാട്. ആലപ്പുഴ, കോട്ടയം, കൊല്ലം, എറണാകുളം ജില്ലകളിൽ കായൽ വ്യാപകമായി കൈയേറിയിട്ടുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ആരംഭിച്ച സംസ്ഥാനത്തെ മുഴുവൻ കായൽ, പുഴ കൈയേറ്റങ്ങളെക്കുറിച്ചുള്ള അേന്വഷണവും കലക്ടർമാർ അവസാനിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.