മലങ്കര ഡാമിന്റെ ഷട്ടറുകളുടെ അറ്റകുറ്റപ്പണിക്ക് നടപടി സ്വീകരിക്കാൻ മന്ത്രിയുടെ നിർദേശം
text_fieldsതിരുവനന്തപുരം: മലങ്കര ഡാമിലെ തകരാറിലായ രണ്ടു ഷട്ടറുകള്‍ ജലനിരപ്പ് താഴ്ത്താതെ തന്നെ അറ്റകുറ്റപ്പണി നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശം നല്‍കി. അണക്കെട്ടിന്റെ ഘടന പ്രകാരം അറ്റകുറ്റപ്പണി നടത്തുന്നതിന് ജലനിരപ്പ് താഴ്‌ത്തേണ്ടതുണ്ട്.
ഇങ്ങനെ താഴ്ത്തിയാല്‍ ഇവിടെനിന്ന് ജലവിതരണം നടത്തുന്ന ഏഴു പഞ്ചായത്തുകളില്‍ ഒരാഴ്ചയോളം കുടിവെള്ളം ലഭിക്കില്ല. ഇതോടെയാണ് പകരം സംവിധാനം ആലോചിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് വെള്ളത്തിനടിയിലേക്ക് ഇറങ്ങിച്ചെന്ന് ഷട്ടറുകള്‍ റിപ്പയര്‍ ചെയ്യുന്ന വിദഗ്ധരെ അറ്റകുറ്റപ്പണിക്കായി നിയോഗിക്കാനാണ് തീരുമാനം. ഇതിനായി വിദഗ്ധരെ എത്തിച്ചുകഴിഞ്ഞു.
ഷട്ടറുകള്‍ തകര്‍ന്നു ജലം പാഴാകുന്നതിനാല്‍ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ തീര്‍ക്കാനാണ് ശ്രമം. ഡാമിന്റെ അടിയിലേക്ക് ഇറങ്ങിച്ചെന്ന് അറ്റകുറ്റപ്പണി നടത്തുന്നത് കേരളത്തില്‍ അപൂര്‍വമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.