മരംമുറി കേസിൽ ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താൻ മന്ത്രിയുടെ ഇടപെടൽ
text_fieldsതിരുവനന്തപുരം: വനഭൂമിയിൽനിന്ന് മരംമുറിച്ച കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ കു റ്റമുക്തരാക്കാൻ മന്ത്രി കെ. രാജുവിെൻറ ഇടപെടൽ. കുറ്റമുക്തരാക്കണമെന്ന ഉദ്യോഗസ്ഥ രുടെ അപേക്ഷ കഴിഞ്ഞവർഷം നിരസിച്ചെങ്കിലും മന്ത്രി ഇടെപട്ട് ആഴ്ചകൾക്ക് മുമ്പ് അ നുകൂല ഉത്തരവിറക്കി. മന്ത്രിയുടെ നടപടി നിലമ്പൂരിലെ 70 ഏക്കർ വനഭൂമി നഷ്ടപ്പെടുത് തുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
നിലമ്പൂർ നോർത്ത് ഡിവിഷൻ കണ്ണമംഗലം വില്ലേജി ലാണ് 2002ൽ മരംമുറി നടന്നത്. ഫോറസ്റ്റ് കൺസർവേറ്ററുടെ (വിജിലൻസ്) അന്വേഷണത്തിൽ സ്ഥലം നിക്ഷിപ്ത വനഭൂമിയായി സംരക്ഷിക്കുന്നതിൽ വനം ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തി. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസർ വി. സജിത്ത് കുമാറിെൻറയും മുൻ ഫോറസ്റ്റ് റേഞ്ച് ഓഫിസർ പി.കെ. ആസിഫിെൻറയും ഒരു വാർഷിക വേതന വർധന തടഞ്ഞ് നടപടിയായി. കൃത്യമായ അതിരുകൾ നിശ്ചയിക്കപ്പെട്ടിട്ടില്ലാത്ത ഭൂമി വനഭൂമിയെന്ന ധാരണയിലാണ് ഇവർക്കെതിരെ നടപടി ആരംഭിച്ചത്.
എന്നാൽ, കോഴിക്കോട് വനം ട്രൈബ്യൂണൽ വിവാദ വസ്തു വനഭൂമിയല്ലെന്ന് പിന്നീട് വിധിച്ചു. ഇതിനെതിരെ സർക്കാർ ഹൈകോടതിയിൽ അപ്പീൽ നൽകി. സർവേക്കും മലവാരത്തിെൻറ അതിർത്തി രേഖപ്പെടുത്തലിനും ശേഷം സ്വകാര്യ വനത്തിെൻറ വിശദാംശങ്ങളടങ്ങുന്ന വിജ്ഞാപനം 2002ൽ പുറപ്പെടുവിച്ചുവെന്നാണ് വനംവകുപ്പിെൻറ വാദം. വിവാദ പ്രദേശം സ്വകാര്യവനഭൂമിയാണെന്നും നിക്ഷിപ്ത വനഭൂമിയായി പ്രഖ്യാപിക്കുന്ന ചട്ടത്തിെൻറ പരിധിയിൽ വരുമെന്നും അപ്പീലിൽ വ്യക്തമാക്കി.
കേസ് ഹൈകോടതിയുടെ പരിഗണനയിലിരിക്കെയാണ് ഉദ്യോഗസ്ഥർ കഴിഞ്ഞവർഷം അച്ചടക്ക നടപടി റദ്ദാക്കണമെന്ന് വകുപ്പിന് ദയാഹർജി നൽകിയത്. ഹൈകോടതിയിൽ അപ്പീൽ നിലനിൽക്കുന്നതിനാൽ അത് നിരസിച്ചു. പിന്നീട് മന്ത്രി കെ. രാജു ഇടപെട്ടതോടെ കഴിഞ്ഞമാസം 10ന് ഇവരെ കുറ്റവിമുക്തരാക്കി പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക് ഉത്തരവിറക്കി. അതിെൻറ അംഗീകാരത്തിനായാണ് മുഖ്യമന്ത്രിക്ക് ഫയൽ കൈമാറിയത്.
വനം ൈട്രബ്യൂണൽ വിധിയോടെ ഉദ്യോഗസ്ഥർ കുറ്റമുക്തരാകേണ്ടതാെണന്നാണ് മന്ത്രി കെ. രാജു ഫയലിൽ കുറിച്ചത്. കോടതിയിലെ അപ്പീലിൽ തീരുമാനം വരുന്നതുവരെ നടപടി തീർപ്പാക്കാതെ നീട്ടുന്നത് സ്വാഭാവിക നീതിക്കെതിരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതിനിടെ, ഉേദ്യാഗസ്ഥരെ കുറ്റമുക്തരാക്കുന്ന ഉത്തരവിെൻറ പകർപ്പ് ഹൈകോടതിയിൽ ഹാജരാക്കിയാൽ വനംഭൂമിയിലെ അപ്പീൽ ദുർബലമാവുമെന്ന് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.