മന്ത്രിയുടെ ഇടപെടൽ: സർവിസുകൾ കൂട്ടാൻ കെ.എസ്.ആർ.ടി.സിക്ക് നിർദേശം
text_fieldsതിരുവനന്തപുരം: ദേശസാത്കൃത റൂട്ടുകളിലടക്കം ആവശ്യത്തിന് ബസുകളില്ലാത്തത് വ്യാപക പരാതിക്ക് ഇടയാക്കിയതിനെ തുടർന്ന് ഗതാഗതമന്ത്രിയുടെ ഇടെപടൽ. യാത്രാവശ്യകതക്ക് അനുസരിച്ച് ബസുകൾ ഒാടിക്കാൻ കെ.എസ്.ആർ.ടി.സിക്ക് നിർദേശം നൽകി. പ്രവൃത്തിദിവസങ്ങളിൽ 300 ബസുകൾ വരെ അധികമായി അയക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
രാവിെലയും വൈകീട്ടുമാണ് സർവിസുകൾ കൂട്ടുക. കെ.എസ്.ആർ.ടി.സി മാത്രം യാത്രാശ്രയമായ റൂട്ടുകളിൽ പോലും യാത്രക്കാരില്ലെന്ന വാദമുന്നയിച്ച് ബസുകൾ വെട്ടിക്കുറച്ചത് യാത്രാക്ലേശം രൂക്ഷമാക്കുകയാണ്. 4,500 ഒാളം സർവിസുകളിൽ 2600-2700 സർവിസുകളാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സി ഒാപറേറ്റ് ചെയ്യുന്നത്.
കോവിഡ് മാനദണ്ഡങ്ങളുള്ളതിനാൽ നിർത്തി യാത്രക്ക് വിലക്കുണ്ട്. യാത്രക്കാരുടെ സമ്മർദത്തെ തുടർന്ന് ചിലയിടങ്ങളിൽ ബസുകളിൽ നിർത്തി യാത്ര അനുവദിക്കാറുണ്ട്. ബസുകളിൽ 10 പേരെയെങ്കിലും നിർത്തിക്കൊണ്ട് പോകാൻ അനുവദിക്കണമെന്ന ആവശ്യം ആരോഗ്യവകുപ്പിെൻറ മുന്നിലുണ്ടെങ്കിലും പരിഗണിച്ചിട്ടില്ല.
മാത്രമല്ല, നിലവിലെ നിർത്തിയാത്ര നിയന്ത്രിക്കണമെന്നും ഏതാനും ദിവസം മുമ്പ് ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് സർവിസുകളുടെ എണ്ണം കൂട്ടി യാത്രാപ്രശ്നം പരിഹരിക്കാൻ മന്ത്രി നിർദേശം നൽകിയത്.
യാത്രക്കാരുണ്ടെങ്കിലും യാത്രാസൗകര്യമില്ലാത്ത സ്ഥിതിയാണ് പല റൂട്ടുകളിലും. കെ.എസ്.ആർ.ടി.സി സർവിസുകൾ കുറഞ്ഞതോടെ ദേശസാത്കൃത റൂട്ടുകളിലടക്കം സമാന്തര സർവിസുകളും ശക്തമാണിപ്പോൾ. സർക്കാർ ജീവനക്കാരടക്കം സമാന്തര സർവിസുകളെയാണ് ആശ്രയിക്കുന്നത്. അനധികൃത സമാന്തര സർവിസുകൾക്കെതിരെ നടപടിയെടുക്കാൻ ഗതാഗത സെക്രട്ടറി നിർദേശം നൽകിയിട്ടും ഇതുവരെയും തീരുമാനമുണ്ടായിട്ടില്ല.
കോവിഡിനെ തുടർന്ന് നഷ്ടമായ സ്ഥിരം യാത്രക്കാരെ തിരികെയെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് കെ.എസ്.ആർ.ടി.സി. ഇതിനായി സൂപ്പർ ക്ലാസ് സർവിസുകളിലും എ.സി േലാ ഫ്ലോർ ബസുകളിലും ആഴ്ചയിൽ മൂന്ന് ദിവസം 25 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 70 ശതമാനത്തോളം സീറ്റുകളിൽ റിസർവേഷനോടെയാണ് സൂപ്പർ ക്ലാസ് സർവിസുകൾ ഇപ്പോൾ ഒാടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.