മന്ത്രിമാർ ആഴ്ചയിൽ അഞ്ചു ദിവസം തലസ്ഥാനത്ത് വേണമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ആഴ്ചയിൽ അഞ്ചു ദിവസണമങ്കിലും മന്ത്രിമാർ തലസ്ഥാനത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രിയുെട കർശന നിർദേശം. മന്ത്രിമാർ എല്ലാവരും എത്താത്തതിനെ തുടർന്ന് മന്ത്രിസഭായോഗം മറ്റിവെക്കേണ്ടി വന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി താക്കീത് നൽകിയത്.
കഴിഞ്ഞ വെള്ളിയാഴ്ച ക്വാറം തികയാത്തതു മൂലം മാറ്റിെവച്ച പ്രത്യേക മന്ത്രിസഭ യോഗം ഇന്ന് നടന്നു. മന്ത്രിമാർ പങ്കെടുക്കാത്തതിനാൽ തീരുമാനമെടുക്കാനാകാതെ വന്ന ഓർഡിനൻസുകളാണ് പ്രത്യേക മന്ത്രിസഭയോഗം ഇന്ന് പരിഗണിക്കുന്നത്. ഓര്‍ഡിനന്‍സ് കാലാവധി നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തില്‍ 10 ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ തീരുമാനമായി. കാലാവധി കഴിഞ്ഞ ഓർഡിനൻസുകൾ പുനർവിജ്ഞാപനം ചെയ്യാൻ ഗവർണറോട് ശിപാർശ ചെയ്യും.
വെള്ളിയാഴ്ച വിളിച്ചുചേർത്ത പ്രത്യേക മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം ഏഴ് മന്ത്രിമാർ മാത്രമാണ് പങ്കെടുത്തത്. ക്വാറം തികയാത്തതിനാൽ ഓർഡിനൻസ് പരിഗണിക്കുന്നത് മുഖ്യമന്ത്രിതന്നെ ഇടപെട്ട് മാറ്റിവെക്കുകയായിരുന്നു. മന്ത്രിമാർ എത്താത്തതിനാൽ തീരുമാനമെടുക്കാനാവാതെ മന്ത്രിസഭ പിരിയേണ്ടിവന്നത് സംസ്ഥാന ചരിത്രത്തിലെ അപൂർവ സംഭവമായിരുന്നു.
പൊതുപരിപാടികളിൽ പങ്കെടുക്കാനും മറ്റുമായി 12 മന്ത്രിമാർ മന്ത്രിസഭയോഗം ഉപേക്ഷിച്ചുപോയത് വിവാദമാവുകയും ചെയ്തു. യോഗത്തിൽ പങ്കെടുക്കില്ലെന്ന കാര്യം മുഖ്യമന്ത്രിയെ മുൻകൂട്ടി അറിയിച്ചിരുന്നു എന്നാണ് മന്ത്രിമാരിൽ ചിലർ നൽകിയ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.