കുറിഞ്ഞിയും‘ജനവാസ’വും കണ്ടിറങ്ങിയ സി.പി.െഎ മന്ത്രിമാർക്ക് ചാഞ്ചാട്ടം
text_fieldsമൂന്നാർ: കൊട്ടക്കാമ്പൂരിൽ ജനവാസം ‘ബോധ്യപ്പെട്ട’റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, മന്ത്രി എം.എം. മണിയുടെ നിലപാടിനോട് അടുക്കുന്നു. അനധികൃത കൈയേറ്റക്കാരെ സംരക്ഷിക്കില്ലെന്ന് ആവർത്തിക്കുേമ്പാഴും പ്രദേശത്ത് ജനവാസമുണ്ടെന്ന അറിവ് വിവാദ പ്രദേശങ്ങൾ സന്ദർശിച്ചിറങ്ങിയ അദ്ദേഹം ഉറപ്പിച്ചു പറയുകയും ചെയ്തു.‘ജനവികാര’വും കണക്കിലെടുക്കുന്ന മന്ത്രി, സി.പി.െഎ പ്രാദേശിക നേതൃത്വത്തിെൻറ താൽപര്യവും ഇനി സംരക്ഷിച്ചേക്കുമെന്നാണ് സൂചന. വൻകിടക്കാരിൽ ചിലരെ ഒഴിപ്പിക്കുന്നതടക്കം പ്രതിഛായ നഷ്ടം ഒഴിവാക്കൽ നടപടിയും പരിഗണിക്കും. അതേസമയം, ഉദ്യാന വിസ്തൃതി കുറയുന്നത് സംബന്ധിച്ച് ആകുലത വേണ്ടെന്ന ധാരണയിലുമെത്തിയിട്ടുണ്ട്.
സന്ദർശനത്തിന് പുറപ്പെടും മുമ്പ് മന്ത്രി എം.എം. മണി, റവന്യൂ മന്ത്രി മുമ്പാകെ വെച്ച നിർദേശം ഉദ്യാനത്തിെൻറ വിസ്തൃതി കുറയില്ലെന്ന നിലപാട് ആവർത്തിക്കരുതെന്നായിരുന്നു. ഇതിന് മണി കൊണ്ടുവന്നതാകെട്ട വിസ്തൃതി കുറക്കാൻ നിർദേശിച്ച് സി.പി.െഎയുടെ മുൻ മന്ത്രി ബിനോയ് വിശ്വത്തിെൻറ കാലത്ത് വനംവകുപ്പ് നൽകിയ റിപ്പോർട്ടും. വിസ്തൃതിയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നതിനാൽ ഇനിയൊരു വിവാദം ഉണ്ടായിക്കൂടെന്നും കുടിയേറ്റകർഷകർ ഉദ്യാന പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നത് യാഥാർഥ്യമാണെന്നും മണി വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെ മൂന്നാർ െഗസ്റ്റ് ഹൗസിലായിരുന്നു റവന്യൂ-,വനം,- വൈദ്യുതി മന്ത്രിമാരുടെ ആദ്യ കൂടിക്കാഴ്ച. കൈവശക്കാരെ നിലനിർത്തി, വനമേഖല കൂട്ടിച്ചേർത്ത് വേണമെങ്കിൽ വിസ്തൃതി നിലനിർത്താം. എന്നാൽ, ഇപ്പോഴത്തെ അതിർത്തി പരിപാലിച്ച് അതുസാധ്യമാകില്ലെന്നായിരുന്നു മണിയുടെ നിരീക്ഷണം. വിവാദ പ്രദേശം സന്ദർശിച്ച് തിരിച്ചെത്തിയശേഷം ആശയ വിനിമയം നടത്തിയപ്പോൾ മന്ത്രി കെ. രാജുവിെൻറ നിലപാടും മണിയുടെ അഭിപ്രായത്തിനൊപ്പമായി.
ജനവാസ മേഖല ഉൾപ്പെട്ടിരിക്കെ ഉദ്യാന വിസ്തൃതി കുറയുെമന്ന റിപ്പോർട്ടാണ് ഉദ്യോഗസ്ഥരും നൽകിയത്. ഇതോടെയാണ് ‘കർഷക താൽപര്യം’ സംരക്ഷിക്കാൻ ധാരണയായത്. റവന്യൂ,-വനം മന്ത്രിമാരോട് സി.പി.െഎ ജില്ലനേതൃത്വം ആവശ്യപ്പെട്ടത് നിയമാനുസൃത രേഖയുള്ള കൈവശക്കാരെ സംരക്ഷിക്കണമെന്നാണ്. പാർട്ടി നേതാക്കളുമായി പ്രത്യേകം സംസാരിച്ചശേഷമാണ് മന്ത്രിമാർ അയഞ്ഞ സമീപനത്തിലേക്ക് മാറിയത്. അതേസമയം, നയം മാറിയിട്ടില്ലെന്നും കർഷകരെ സംരക്ഷിക്കണമെന്ന് തന്നെയായിരുന്നു എന്നും നിലപാടെന്നും സി.പി.െഎ കേന്ദ്രങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.