യു.എ. ഖാദറിനെ കാണാൻ മന്ത്രിമാരെത്തി; ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കും
text_fieldsകോഴിക്കോട്: ബർമയിൽനിന്ന് ഇന്ത്യയിലെത്തി പിന്നീട് കോഴിക്കോട്ടുകാരനായി മാറിയ മലയാളത്തിെൻറ കഥാകൃത ്ത് യു.എ. ഖാദറിനെ കാണാൻ മന്ത്രിമാരെത്തി. ചികിത്സയിൽ കഴിയുന്ന കഥാകൃത്തിനെ മന്ത്രിമാരായ ടി.പി. രാമകൃഷ്ണനും എ.കെ. ശശീന്ദ്രനുമാണ് സന്ദർശിച്ചത്. ശ്വാസകോശസംബന്ധമായ ശസ്ത്രക്രിയക്കും കാൽമുട്ട് മാറ്റിവെച്ച ശസ്ത്രക്രിയക്കും ശേഷം തുടർ ചികിത്സയിൽ കഴിയുകയാണ് തൃക്കോട്ടൂർ െപരുമയുെട കഥാകാരൻ. അദ്ദേഹത്തിെൻറ ഭാര്യയും ഈയിടെ അസുഖബാധി തയായിരുന്നു. ഈ അവസ്ഥ സർക്കാറിെൻറ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് മന്ത്രിമാർ എഴുത്തുകാരനെ സന്ദർശിച്ചത്. ഇവർക്കൊപ്പം പുരുഷൻ കടലുണ്ടി എം.എൽ.എയും പൊക്കുന്നുള്ള ‘അക്ഷരം’ വസതിയിൽ എത്തിയിരുന്നു.
രാവിലെ 8.15ഓടെയാണ് മന്ത്രിമാർ യു.എ. ഖാദറിെൻറ വസതിയിൽ എത്തിയത്. പൂമുഖത്തെത്തി അദ്ദേഹം വിശിഷ്ടാതിഥികളെ സ്വീകരിച്ചു. തുടർന്ന് അകത്തിരുന്ന് കുശലാന്വേഷണം. ചികിത്സയെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും മന്ത്രിമാർ വിശദമായി ചോദിച്ചറിഞ്ഞു. നീരുെവച്ച കാൽ ഉയർത്തിെവച്ച് സംസാരിക്കാമെന്ന് മന്ത്രി ശശീന്ദ്രെൻറ ഓർമപ്പെടുത്തൽ. അതു വിനയപൂർവം നിരസിച്ച യു.എ. ഖാദർ എല്ലാവരും കാണാൻ വരുന്നത് സന്തോഷമുള്ള കാര്യമല്ലേയെന്ന് ചുറ്റുംകൂടിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യു.എ. ഖാദറിെൻറ തുടർ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രിമാർ അറിയിച്ചു. ചികിത്സക്ക് വലിയ ചെലവ് വരുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് താങ്ങാനാവാത്തതാണ്. തുടർചികിത്സ സർക്കാർ ഏറ്റെടുക്കുന്നതായും മറ്റു കാര്യങ്ങൾ സർക്കാർ ആലോചിച്ചു തീരുമാനമെടുക്കുമെന്നും കേരളത്തിന് പ്രിയമുള്ള എഴുത്തുകാരനെ സ്വന്തമെന്നു ഉയർത്തിക്കാണിക്കാനാവുന്നത് കോഴിക്കോട്ടുകാർക്ക് അഭിമാനമാണെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
സാംസ്കാരികച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ എഴുത്തുകാരനെന്ന നിലയിൽ തെൻറ സംഭാവനകൾ തുടർന്നും നൽകുമെന്ന് യു.എ. ഖാദർ പറഞ്ഞു. ശാരീരിക അസ്വസ്ഥതകൾ ഉണ്ടെങ്കിലും മനസ്സിനു വയ്യെന്ന് സമ്മതിക്കാൻ തയാറല്ല. വിഭാഗീയ ചിന്ത വളരുന്ന ഈ കാലഘട്ടത്തിൽ എഴുത്തുകാരെൻറ പങ്ക് പ്രധാനപ്പെട്ടതാണ്. തന്നാലാകുന്ന വിധത്തിൽ എഴുത്തിലൂടെ എല്ലാം ചെയ്യുന്നുണ്ടെന്നും മനുഷ്യപക്ഷത്താണ് താനെന്നും യു.എ. ഖാദർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.