അപകടം കൂടുന്നു; സ്വിഫ്റ്റ് ജീവനക്കാർക്ക് മന്ത്രിയുടെ താക്കീത്
text_fieldsതിരുവനന്തപുരം: സ്വിഫ്റ്റിലെ ജീവനക്കാർക്ക് താക്കീതുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. മോശം പെരുമാറ്റവും അശ്രദ്ധമായ ഡ്രൈവിങ്ങും കെ.എസ്.ആർ.ടി.സിക്ക് ചീത്തപ്പേരുണ്ടാക്കുന്നെന്നും യാത്രക്കാരോട് മര്യാദയോടെ പെരുമാറണമെന്നും ഗണേഷ് കുമാർ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. തനിക്ക് ലഭിക്കുന്ന ബഹുഭൂരിപക്ഷം പരാതികളും സ്വിഫ്റ്റിലെ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും എതിരെയാണ്.
അമിത വേഗം, കണ്ടക്ടറുടെ മോശമായ പെരുമാറ്റം തുടങ്ങിയവയാണ് പരാതികൾ. കൂടുതൽ മരണം ഉണ്ടാവുന്ന അപകടം വരുത്തുന്നതും സ്വിഫ്റ്റ് ബസുകളാണ്. 3500 ബസ് ഓടിക്കുന്നവർ ഉണ്ടാക്കാത്ത അപകടങ്ങളാണ് 500 ബസ് ഓടിക്കുന്നവർ ഉണ്ടാക്കുന്നത്. ഇനിയും ഇത്തരം പരാതികൾ തുടർന്നാൽ കർശന നടപടിയെടുക്കും.
സ്വകാര്യബസുകൾ ഓടിച്ചവരാകും സ്വിഫ്റ്റിലേക്കെത്തിയിട്ടുണ്ടാവുക. സർക്കാർ വാഹനമോടിക്കുമ്പോൾ മര്യാദവേണം. ഇതു മന്ത്രിയുടെ ഉത്തരവായി തന്നെ കാണണം. വാഹനത്തിൽ കയറുന്ന ആൾ ടിക്കറ്റ് എടുക്കുന്നതുകൊണ്ടാണ് നിങ്ങൾ ശമ്പളം വാങ്ങുന്നതെന്നും ഗണേഷ് കുമാർ ജീവനക്കാരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.