നാടകീയതയൊന്നുമില്ലാതെ വഴിമാറിയൊഴുകിയ ഒരു മന്ത്രിയുടെ ജീവിതം
text_fieldsകോഴിക്കോട്: മന്ത്രിയെന്ന നിലയിൽ ശശീന്ദ്രെൻറ ജീവിതത്തിൽ ഇന്നലെയും പതിവുപോലെ തിരക്കേറിയ മറ്റൊരു ഞായറാഴ്ചയായിരുന്നു. ഇൗസ്റ്റ്ഹിൽ െഗസ്റ്റ് ഹൗസിലെ മുറിയിൽ ഉണർന്നപ്പോഴും പ്രശാന്ത സുന്ദരമായിരുന്നു ആ ദിനം. ഞായറാഴ്ച പരിപാടികളുടെ പട്ടിക പരിശോധിച്ചപ്പോൾ പൊതുപരിപാടികളും കല്യാണങ്ങളുമായി നിരവധി പരിപാടികൾ. ലളിതമായ പ്രഭാത ഭക്ഷണത്തിനിടെ പത്രങ്ങളുടെ തലക്കെട്ടുകൾ ഒാടിച്ചുനോക്കുേമ്പാൾ പ്രാദേശിക പേജുകളിൽ സ്വന്തം പരിപാടികളുടെ വാർത്തകളും പടങ്ങളും.
ഞായറാഴ്ചയിലെ ആദ്യ പരിപാടി പനങ്ങാട് പഞ്ചായത്തിെല സെമിനാറായിരുന്നു. പ്രസംഗത്തിനുള്ള ചെറിയ മുന്നൊരുക്കത്തോടെ ഒൗദ്യോഗിക വാഹനത്തിൽ ഒമ്പതോടെ അവിടെയെത്തിയപ്പോൾ ഹൃദ്യമായ സ്വീകരണം. പത്തരേയാടെ മുണ്ടക്കര യു.പി സ്കൂളിലെ പ്രധാന അധ്യാപകനുള്ള യാത്രയയപ്പിൽ അധ്യാപനത്തെകുറിച്ചും സ്കൂളിനെക്കുറിച്ചുമെല്ലാം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മുന്നിൽ സംസാരിക്കുന്നതിനിടെയാണ് ആ ജീവിതം വഴിമാറിയൊഴുകുന്നത്.
ചാനലിൽ തനിെക്കതിരെ വാർത്ത വരുന്ന വിവരം ഒപ്പമുണ്ടായിരുന്നയാൾ അറിയിച്ചതോടെ മുഖം ഒന്നു വിളറി. വെള്ളിമാട്കുന്ന് ഗവ. ചിൽഡ്രൻസ് ഹോമിലെ സ്നേഹസംഗമം ഉൾപ്പെടെയുള്ള നിരവധി പരിപാടികൾ ഒഴിവാക്കി ധൃതിപിടിച്ച് െഗസ്റ്റ് ഹൗസിലേക്ക് തിരിച്ചു. അപ്പോഴേക്കും എൻ.സി.പി ജില്ല പ്രസിഡൻറ് മുക്കം മുഹമ്മദ്, സംസ്ഥാന സെക്രട്ടറി എം. ആലിക്കോയ, എം.പി. സൂര്യനാരായണൻ, റസാഖ് മൗലവി, ആലീസ് മാത്യു എന്നിവരുൾപ്പെടെയുള്ള നേതാക്കൾ ഇവിടേക്ക് എത്തി. മന്ത്രിയും പ്രാദേശിക നേതാക്കളും തമ്മിൽ നീണ്ട ചർച്ച. വിവരമറിഞ്ഞ് െഗസ്റ്റ് ഹൗസിലേക്ക് ഒാരോരുത്തരായി എത്തിത്തുടങ്ങി. നേതാക്കന്മാരുടെ മുഖത്തെല്ലാം നിർവികാരതയും ആശങ്കയും തളംകെട്ടി.
ഒടുവിൽ മുഖ്യമന്ത്രി പിണായി വിജയനെ നേരിട്ട് ഫോണിൽ ബന്ധപ്പെട്ടതോടെ കുറച്ചുകൂടി വേഗത്തിലായി നടപടികൾ. പെെട്ടന്ന് ഉചിതമായ തീരുമാനമെടുക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉപദേശം. ഇതിനിടെ, എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെയും സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയനെയും എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വനെയും ഒൗപചാരികതക്കെന്നോണം ഫോണിൽ ബന്ധപ്പെെട്ടങ്കിലും രാജിയെന്ന തീരുമാനത്തിന് മാറ്റമുണ്ടായില്ല.
മൂന്നു മണിക്ക് വാർത്തസമ്മേളനം നടത്തി രാജി അറിയിക്കാനായിരുന്നു തീരുമാനം. മുൻകൂട്ടി എടുത്ത ഉറച്ച തീരുമാനമെന്ന മട്ടിലായിരുന്നു അവതരണമെങ്കിലും ശരീരഭാഷയിൽ അസാധാരണമായ ക്ഷീണം പ്രകടമായിരുന്നു. വികാരവിക്ഷോഭങ്ങൾ മറച്ചുവെക്കാൻ പരിശ്രമിച്ച് അരമണിക്കൂറിനുശേഷം അദ്ദേഹം മുറിയിലേക്ക് മടങ്ങി. അകത്ത് പാർട്ടി നേതാക്കളും മാധ്യമപ്രവർത്തകരുമായി വീണ്ടും അൽപനേരം സംസാരിച്ചശേഷം ഉച്ച ഭക്ഷണം.
ചർച്ചകളും കൂടിയാലോചനകളും തുടരുന്നതിനിടെ അേഞ്ചാടെ രാജിക്കത്ത് മുഖ്യമന്ത്രിക്ക് ഫാക്സ് അയച്ചു. രാത്രി പത്തരയോടെ അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിച്ചു.
മന്ത്രിസ്ഥാനം നഷ്ടപ്പെട്ട് എലത്തൂർ മണ്ഡലം
കക്കോടി: എ.കെ. ശശീന്ദ്രൻ രാജിവെച്ചതോടെ എലത്തൂർ മണ്ഡലത്തിന് നഷ്ടമായത് മന്ത്രിസ്ഥാനം. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ മന്ത്രിസ്ഥാനം കിട്ടുമെന്ന ഉറപ്പിലായിരുന്നു അണികളുടെ തെരഞ്ഞെടുപ്പ് പ്രവർത്തനം. എലത്തൂർ മണ്ഡലം രൂപപ്പെട്ട 2011ലെ ആദ്യ തെരഞ്ഞെടുപ്പിൽ 14,654 വോട്ടിെൻറ ഭൂരിപക്ഷത്തിനായിരുന്നു എ.കെ. ശശീന്ദ്രൻ ജയിച്ചുകയറിയത്.
2016ൽ യു.ഡി.എഫിെൻറ പി. കിഷൻചന്ദിനെ 29,057 വോട്ടിന് പരാജയപ്പെടുത്തി ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടുകയും ചെയ്തു. 76,387 വോട്ടാണ് ശശീന്ദ്രന് ലഭിച്ചത്. 2016 മേയ് 19ന് ഫലപ്രഖ്യാപനം വന്ന് ഒരു വർഷം തികയുന്നതിനു മുമ്പാണ് മന്ത്രിക്കസേര വിവാദത്തിൽപെട്ട് നഷ്ടമായത്.
എൻ.സി.പി ദേശീയ നേതൃത്വം മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് പിന്തുണ നൽകാൻ തീരുമാനിച്ചതോടെ ദേശീയ ഘടകത്തിൽനിന്ന് കേരള ഘടകം വിട്ടുപോകുമെന്ന അവസ്ഥയിലും ചാഞ്ചാട്ടമില്ലാതെ എൽ.ഡി.എഫിനൊപ്പം നിൽക്കുമെന്ന ഉറച്ച നിലപാട് സി.പി.എമ്മിൽ എ.കെ. ശശീന്ദ്രെൻറ സ്വീകാര്യത വർധിപ്പിച്ചു. കോഴിക്കോട്ടുനിന്ന് സി.പി.എമ്മിെൻറ മുതിർന്ന എം.എൽ.എമാരെ തഴയുന്നതിനും എൻ.സി.പിയിലെ എ.കെ. ശശീന്ദ്രനെ മന്ത്രിയാക്കുന്നതിനും ഇൗയൊരു ആഭിമുഖ്യം സ്വാധീനം ചെലുത്തിയിരുന്നു.
മുന്നണി ബന്ധത്തെക്കാൾ ഉപരി ശശീന്ദ്രൻ സി.പി.എമ്മുമായി അടുക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളുടെ വസ്തുത വെളി പ്പെടേണ്ടതുണ്ടെന്നും തെളിവുകൾ എതിരാണെങ്കിൽ അദ്ദേഹത്തിെൻറ സ്വാധീനത്തെ അത് ബാധിക്കുമെന്നും എലത്തൂർ മണ്ഡലം എൽ.ഡി.എഫ് കൺവീനർ മാമ്പറ്റ ശ്രീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.