അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദ്ദേശം. പ്ലസ് വൺ മോഡൽ പരീക്ഷ നടക്കുന്നതിനാലും ഓൺലൈൻ ക്ലാസ്സുകൾക്ക് അധ്യാപകരുടെ സാന്നിധ്യം വിദ്യാലയ പ്രവർത്തനങ്ങളിൽ അനിവാര്യമായി തീർന്നിരിക്കുന്നതിനാലും അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്.
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിെൻറ പ്രായോഗികത പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഇന്നലെ പറഞ്ഞിരുന്നു. സമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. കോവിഡ് ഉന്നതതല സമിതിയിൽ ചർച്ച ചെയ്ത ശേഷമാവും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.