Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​...

കോവിഡ്​ വാക്സിനെടുത്തവരെ 'ചിരിപ്പിച്ചുകൊല്ലും' ആരോഗ്യമന്ത്രാലയം

text_fields
bookmark_border
കോവിഡ്​ വാക്സിനെടുത്തവരെ ചിരിപ്പിച്ചുകൊല്ലും ആരോഗ്യമന്ത്രാലയം
cancel

ഗുരുവായൂർ: ഭാര്യയും ഭർത്താവും ഒരേ ദിവസം ഒരേ ആശുപത്രിയിൽ നിന്ന് കോവിഡ് വാക്സിനെടുത്തു. എന്നാൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തി​െൻറ വെബ് സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയത് പ്രകാരം​ ഭർത്താവിന് വാക്സിൻ എടുത്തത് ചാവക്കാട് താലൂക്ക് ആശുപത്രിയിലും ഭാര്യക്ക് ഡൽഹിയിലെ ഒരു ആശുപത്രിയിലും.

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ഒരേ ദിവസം കോവിഡ് വാക്സിനെടുത്ത ദമ്പതികളിൽ ഭാര്യയുടെ സാക്ഷ്യപത്രത്തിൽ ഡൽഹിയിലെ ആശുപത്രി എന്ന്​ രേഖപ്പെടുത്തിയിരിക്കുന്നു

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പോയി ഒരേ ദിവസം വാക്സിനെടുത്ത ഗുരുവായൂർ സ്വദേശി വേണു എടുക്കഴിയൂരിനും ഭാര്യ റിട്ട.അധ്യാപിക സുന്ദരിക്കുമാണ് ഇത്തരം സർട്ടിഫിക്കറ്റ് ലഭിച്ചത്. സ്ഥലത്തിൽ മാത്രമല്ല, കുത്തി​െവച്ച വാക്സിനിലും സർട്ടിഫിക്കറ്റിൽ മാറ്റമുണ്ട്. വേണുവിന് കോവിഷീൽഡും സുന്ദരിക്ക് കോവാക്സിനും കുത്തിവെച്ചെന്നാണ് രേഖ.

'കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തി​െൻറ ചിരിപ്പിക്കാനുള്ള കഴിവ് അപാരം തന്നെ' എന്ന അടിക്കുറിപ്പോടെ വേണു സമൂഹമാധ്യമത്തിൽ ഈ സർട്ടിഫിക്കറ്റുകൾ പോസ്​റ്റ്​ ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccineMinistry of HealthCovidwrong report
News Summary - Ministry of Health laughs at Covid vaccine recipients
Next Story