അഴിമതിക്ക് ‘ലഘു’ ശിക്ഷ; വിശദീകരിക്കാനാവാതെ സി.പി.എം
text_fieldsന്യൂഡൽഹി: ബന്ധുനിയമന വിവാദത്തിൽ ഇ.പി. ജയരാജനെയും പി.കെ. ശ്രീമതിയെയും താക്കീത് ചെയ്ത് സി.പി.എം നേതൃത്വം പ്രശ്നം അവസാനിപ്പിക്കുേമ്പാൾ ചോദ്യങ്ങൾ ബാക്കി. കുടുംബക്കാരെ സുപ്രധാന സ്ഥാനങ്ങളിൽ നിയമിക്കാൻ വഴിവിട്ട് നടത്തിയ നീക്കം തെറ്റാണെന്ന് സംസ്ഥാനഘടകവും പി.ബിയും ഉൾപ്പെടെ പാർട്ടി നേതൃത്വം ഒരുപോലെ ഏറ്റുപറയുന്നു. എന്നാൽ, കുറ്റക്കാർക്ക് പാർട്ടി നൽകിയ ശിക്ഷ അച്ചടക്ക നടപടികളുടെ ഗണത്തിൽ ഏറ്റവും ലഘുവായ താക്കീത് മാത്രം. അഴിമതിക്കെതിരായ പാർട്ടിയുടെ നിലപാടിെൻറ ആത്മാർഥത എത്രത്തോളമെന്ന സംശയമുയർത്തുന്നതാണ് കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം.
കേന്ദ്ര കമ്മിറ്റി അങ്ങനെയാണ് തീരുമാനിച്ചതെന്നും അതിനോട് വിയോജിക്കാൻ ജനാധിപത്യപരമായ അവകാശം നിങ്ങൾക്കുണ്ടെന്നുമായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തിന് പാർട്ടി ജന. സെക്രട്ടറി സീതാറാം െയച്ചൂരി നൽകിയ മറുപടി. 2007ൽ പരസ്യപ്രസ്താവന യുദ്ധത്തിെൻറ പേരിൽ പോളിറ്റ് ബ്യൂറോയിൽനിന്ന് വി.എസിനെയും പിണറായിയെയും മാറ്റിനിർത്തിയ കേന്ദ്ര നേതൃത്വം ഇപ്പോൾ മൃദുസമീപനം സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ 2017ലെ കാര്യങ്ങളാണ് നിങ്ങളിപ്പോൾ സംസാരിക്കുന്നതെന്നായിരുന്നു െയച്ചൂരിയുടെ പ്രതികരണം.
പഴയകാര്യങ്ങൾ പരിശോധിച്ച് വിലയിരുത്താനുള്ള സമയം ഇതല്ല. സംസ്ഥാനഘടകം നൽകിയ റിപ്പോർട്ടും ജയരാജനും ശ്രീമതിയും നൽകിയ വിശദീകരണത്തിെൻറയും അടിസ്ഥാനത്തിലാണ് അച്ചടക്കനടപടിയായി താക്കീത് മതിയെന്ന് കേന്ദ്ര കമ്മിറ്റി തീരുമാനിച്ചത്. അഴിമതി, കടുത്ത ശിക്ഷ ലഭിക്കേണ്ട വലിയ കുറ്റമായി പാർട്ടി കാണുന്നില്ലേയെന്ന ചോദ്യത്തിന് െയച്ചൂരി പ്രതികരിച്ചില്ല. മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയത് തന്നെ മതിയായ അച്ചടക്ക നടപടിയാണെന്നാണ് കേരളത്തിൽ നിന്നുള്ള നേതാക്കൾ പി.ബിയിൽ വാദിച്ചത്. അതിനാൽ, കൂടുതൽ അച്ചടക്ക നടപടിയിലേക്ക് നീങ്ങുന്നതിനെ അവർ എതിർക്കുകയും ചെയ്തു. എന്നാൽ, ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരി ഉറച്ച നിലപാട് സ്വീകരിച്ചു.
തുടർച്ചയായ തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കെ, തെറ്റുതിരുത്തൽ രേഖ തയാറാക്കി അംഗീകരിച്ച് മുന്നോട്ടുപോകുന്ന പാർട്ടിക്ക് ജയരാജനും ശ്രീമതിക്കുമെതിരായ ആക്ഷേപത്തിൽ നടപടിയെടുക്കാതിരിക്കാനാവില്ലെന്ന് െയച്ചൂരി വാദിച്ചു. ഇരുപക്ഷത്തിനും സ്വീകാര്യമായ നിലപാടെന്ന നിലക്കാണ് ഏറ്റവും ലഘുവായ ശിക്ഷയിൽ അച്ചടക്കനടപടി അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.