സമൂഹ മാധ്യമം വഴി പരിചയത്തിലായ പതിനാറുകാരിയെ ബലാത്സംഗം ചെയ്തതായി പരാതി; 19കാരൻ അറസ്റ്റിൽ
text_fieldsഅഞ്ചൽ: വിവാഹ വാഗ്ദാനം നൽകി പതിനാറുകാരിയെ ബലാത്സംഗം ചെയ്ത യുവാവിനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര മൈലം സ്വദേശി മണികണ്ഠനാണ് അറസ്റ്റിലായത്.
സമൂഹ മാധ്യമം വഴി അടുപ്പത്തിലായശേഷം പെൺകുട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ മണികണ്ഠെൻറ മൈലത്തെ വീട്ടിലെത്തിച്ചും പെൺകുട്ടിയുടെ വീട്ടിൽെവച്ചും പലതവണ ബലാത്സംഗത്തിനിരയാക്കിയിരുന്നുവെന്നും പരാതിയിൽ പറയുന്നു.
ഏതാനും ദിവസം മുമ്പ് പെൺകുട്ടിയെ വീട്ടിൽനിന്ന് കാണാതായതിനെതുടർന്ന് രക്ഷാകർത്താക്കൾ അഞ്ചൽ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മണികണ്ഠെൻറ വീട്ടിൽനിന്ന് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.