പ്രായപൂർത്തിയാകാത്ത സഹോദരിമാർക്ക് പീഡനം; രണ്ട് കേസിൽ ഇരട്ടജീവപര്യന്തം അപൂർവം
text_fieldsആർ.എസ്. വിജയ് മോഹൻതിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ക്രൂരമായി പീഡിപ്പിച്ച കേസിൽ ഒരേ പ്രതിക്ക് രണ്ട് കേസുകളിൽ ഇരട്ടജീവപര്യന്തം കിട്ടുന്നത് അപൂർവം. സഹോദരിമാരായ ഒമ്പതുകാരിയെയും ആറുവയസ്സുകാരിയെയും അമ്മൂമ്മയുടെ കാമുകൻ പീഡിപ്പിച്ച സംഭവത്തിൽ മംഗലപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ. രേഖയുടെ അപൂർവ വിധി. അനിയത്തിയായ ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മൂമ്മയുടെ കാമുകൻ വിക്രമന് (63) കഴിഞ്ഞയാഴ്ച ഇതേ കോടതി ഇരട്ട ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ആറുമാസത്തോളം തടവറക്ക് സമാന സാഹചര്യത്തിൽ ക്രൂരപീഡനമാണ് കുരുന്നുകൾ അനുഭവിച്ചത്. കുട്ടികളുടെ ബാല്യം നഷ്ട്ടപ്പെടുത്തിയ പ്രതി ഒരു ദയയും അർഹിക്കുന്നല്ലന്നും വിധിന്യായത്തിൽ പറയുന്നു.
മുരുക്കുംപുഴ, വരിയ്ക്കമുക്ക് എന്നിവിടങ്ങളിൽ താമസിക്കുമ്പോഴാണ് പ്രതി അമ്മൂമ്മയെക്കൊപ്പം താമസിക്കാൻ എത്തിയത്. അമ്മ ദുബൈയിൽ ജോലിക്ക് പോയതിനുശേഷം കുട്ടികളെ വിളിച്ചിട്ടില്ല. അച്ഛനും തിരിഞ്ഞുനോക്കിയില്ല. അമ്മൂമ്മയോട് പ്രതിക്ക് അടുപ്പമുള്ളതിനാൽ അവരോടും വിവരം പറയാനായില്ല. മുരുക്കുംപുഴയിൽ താമസിക്കുമ്പോൾ കുട്ടികൾ കരഞ്ഞപ്പോൾ വിവരം അയൽവാസിയുടെ ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന് സംഭവം വീട്ടുടമസ്ഥയോടും മംഗലപുരം പൊലീസിലും അറിയിച്ചു.
രണ്ട് കേസുകളും ചിട്ടയായി നടത്താൻ പ്രോസിക്യൂഷന് സാധിച്ചതിനാൽ പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി. കേസിലെ സാക്ഷികൾ പ്രോസീക്യൂഷന് അനുകൂലമായി മൊഴിനൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.