ന്യൂനപക്ഷങ്ങൾ ജീവിക്കുന്നത് അതീവ ഭയത്തോടെ -സമസ്ത
text_fieldsപൊന്മള അബ്ദുൽ ഖാദിർ
മുസ്ലിയാർ (പ്രസി.),
പൊന്മള മൊയ്തീൻകുട്ടി
ബാഖവി (ജന.സെക്ര.)കോട്ടക്കൽ: ബാബരി മസ്ജിദിനുശേഷം ആരാധനാലയങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണെന്നും ഫാഷിസ്റ്റ് നീക്കങ്ങൾ രാജ്യത്തെ അതിവേഗം സർവനാശത്തിലേക്ക് നയിക്കുമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ല പണ്ഡിത പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. മുസ്ലിംകൾ ഉൾപ്പെടെ ന്യൂനപക്ഷങ്ങൾ രാജ്യത്ത് അതീവഭയത്തോടെയാണ് ജീവിക്കുന്നത്. അവരുടെ ആരാധനാലയങ്ങൾ തുടർച്ചയായി തകർക്കപ്പെടുകയും ജീവന് ഭീഷണി ഉയരുകയും ചെയ്യുന്നു. ഭരണഘടനാ മൂല്യങ്ങൾ രാജ്യത്ത് അഭംഗുരം ലംഘിക്കപ്പെടുന്നുവെന്നും സമ്മേളനം വിലയിരുത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു.
സമസ്തയുടേത് ആദര്‍ശത്തിലൂന്നിയ പ്രബോധനമാണെന്ന് അദ്ദേഹം പറഞ്ഞു. യഥാർഥ ഇസ്ലാമിക വിശ്വാസത്തിനെതിരായും ആശയവ്യതിയാനത്തിനെതിരെയും പൂര്‍വികരെ തള്ളുന്ന പുത്തനാശയങ്ങള്ക്കെതിരെയും പണ്ഡിതർ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടക്കൽ സ്വാഗതമാട് ബി.എന്‍.കെ കണ്വെന്ഷന് സെന്ററില്‍ നടന്ന പരിപാടിയിൽ സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുല്‍ഖാദര്‍ മുസ്ലിയാര് അധ്യക്ഷത വഹിച്ചു. കേന്ദ്ര സെക്രട്ടറി പേരോട് അബ്ദുറഹ്മാന് സഖാഫി ‘നേതൃത്വത്തിന്റെ ബാധ്യതകൾ’ എന്ന വിഷയാവതരണം നടത്തി.
പൊൻമള മൊയ്തീൻകുട്ടി ബാഖവി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, എളങ്കൂർ മുത്തുക്കോയ തങ്ങൾ, ഒ.കെ. അബ്ദുറശീദ് മുസ്ലിയാർ, ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി, കെ.പി. മിഖ്ദാദ് ബാഖവി ചുങ്കത്തറ എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി അലവി സഖാഫി കൊളത്തൂർ വാർഷിക പ്രവർത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി.ടി. മഹ്മൂദ് ഫൈസി സ്വാഗതവും ഇബ്രാഹിം ബാഖവി മേൽമുറി നന്ദിയും പറഞ്ഞു.ജില്ല ഭാരവാഹികൾ: പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ (പ്രസി.), പൊന്മള മൊയ്തീൻകുട്ടി ബാഖവി (ജന.സെക്ര.), തെന്നല അബൂഹനീഫൽ ഫൈസി (ട്രഷ.)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.