ന്യൂനപക്ഷ ആനുകൂല്യം: 80:20 അനുപാതം റദ്ദാക്കിയ ഹൈകോടതി ഉത്തരവ് നീതിയുടെ വിജയം -യാക്കോബായ സഭ
text_fieldsകൊച്ചി: ന്യൂനപക്ഷ സ്കോളർഷിപ്പുകളിലും ആനുകൂല്യങ്ങളിലും 80:20 അനുപാതം റദ്ദാക്കിയ ഹൈകോടതി ഉത്തരവ് നീതിപരവും കാലങ്ങളായി കേരളത്തിലെ സഭകൾ ആവശ്യപ്പെട്ടുവരുന്നതുമാണെന്നും യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത.
മത്സരപരീക്ഷകളിൽ ന്യൂനപക്ഷ വിദ്യാർഥികൾക്ക് പരിശീലനം നൽകാനുള്ള കേന്ദ്രങ്ങളിൽ ക്രൈസ്തവ വിഭാഗത്തിന് മതിയായ പങ്കാളിത്തം ലഭിക്കുന്നില്ല. ഇതുൾപ്പെടെ ക്രൈസ്തവസമൂഹം ഉന്നയിച്ചുവരുന്ന വിഷയങ്ങളിലും സർക്കാർ നീതി നടപ്പാക്കിത്തരുമെന്നാണ് പ്രതീക്ഷ.
ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിൽ വലിയ പ്രതീക്ഷയുണ്ട്. ക്രൈസ്തവരുടെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ജസ്റ്റിസ് െബഞ്ചമിൻ കോശി അധ്യക്ഷനായി കമീഷനെ നിയമിച്ച സർക്കാർ നടപടി വലിയ ചുവടുവെപ്പാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.