ന്യൂനപക്ഷ കമീഷൻ തിരുവനന്തപുരം സിറ്റിങ് നടത്തി
text_fieldsതിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തിരുവനന്തപുരം സിറ്റിങ് കമീഷൻ ആസ്ഥാനത്തെ കോർട്ട് ഹാളിൽ സംഘടിപ്പിച്ചു. സിറ്റിംഗിൽ ചെയർമാൻ എ.എ റഷീദ് ഹർജികൾ പരിഗണിച്ചു. മുതലപ്പൊഴി അപകട പരമ്പരയെ തുടർന്ന് കമീഷൻ സ്വമേധയാ എടുത്ത കേസിൽ എസ്റ്റിമേറ്റ് തുക ലഭ്യമാക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തിയ കമീഷൻ രണ്ടുദിവസത്തിനകം തുക ലഭ്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിച്ച് കമീഷന് റിപ്പോർട്ട് സമർപ്പിക്കണമെന്ന് അദാനി പോർട്‌സ് അധികൃതർക്ക് നിർദേശം നൽകി.
മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്‍റെ വികസനത്തിനായി 177 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതിനെ തുടർന്ന് പ്രവൃത്തികൾക്കായി സമർപ്പിക്കപ്പെട്ട ദർഘാസുകളുടെ യോഗ്യതാ നിർണയ പരിശോധന പൂർത്തിയാക്കി പ്രവൃത്തികൾ ഉടനെ ആരംഭിക്കുമെന്ന് ഹാർബർ എഞ്ചിനീയറിങ് വകുപ്പ് അധികൃതർ കമീഷനെ അറിയിച്ചു.
മനുഷ്യ-വന്യജീവി സംഘർഷങ്ങളെ തുടർന്ന് കമീഷൻ സ്വമേധയാ എടുത്ത കേസിൽ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി വനം വകുപ്പ് നടപടികൾ സ്വീകരിച്ചിട്ടുള്ളതായി അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആൻഡ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ കമീഷൻ മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.