ന്യൂനപക്ഷ വർഗ്ഗീയത യു.ഡി.എഫ് പ്രയോജനപ്പെടുത്തിയെന്ന് ബി.ജെ.പി
text_fieldsആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗ്ഗീയത യു.ഡി.എഫ് ഫലപ്രദമായി പ്രയോജനപ്പെടുത്തിയെന്ന് ബി.ജെ.പ ി. എൽ.ഡി.എഫും യു.ഡി.എഫും ഒരുമിച്ചാണ് ന്യൂനപക്ഷ വർഗീയതയുടെ വിത്ത് വിതച്ചത്. ഇതിൽ നേട്ടമുണ്ടാക്കിയത് യു.ഡി.എഫ ് ആണെന്നും ബി.ജെ.പി ജനറൽ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു. ബി.ജെ.പി കോർ കമ്മിറ്റി യോഗ തീരുമാനങ്ങൾ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടിത ന്യൂനപക്ഷങ്ങളുടെ മനസ്സിൽ ഭീതിയുടെ തീ കോരിയിട്ട് അവരെയെല്ലാം നര േന്ദ്ര മോദിക്കെതിരെ അണിനിരത്തുകയാണുണ്ടായത്. ബി.ജെ.പിയെ തീണ്ടാപ്പാടകലെ നിർത്തിയതിലൂടെ എന്ത് നേട്ടമാണുണ്ടാക്കിയതെന്ന് ന്യൂനപക്ഷങ്ങൾ പരിശോധിക്കണമെന്നും എം.ടി രമേശ് പറഞ്ഞു.
ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റിയിൽ അധ്യക്ഷൻ അഡ്വ. പി എസ്. ശ്രീധരൻ പിള്ളക്കെതിരെ രൂക്ഷ വിമർശനമുയർന്നു. ചർച്ചയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും പിള്ളയെ നിശിതമായി വിമർശിച്ചു. പ്രചാരണത്തിൽ ഏകോപനമുണ്ടായില്ലെന്നും ശ്രീധരൻ പിള്ളയുടെ പ്രസ്താവനകൾ തിരിച്ചടിയായെന്നും വിമർശനം ഉയർന്നു. ചൊവ്വാഴ്ച രാവിലെ പുന്നപ്ര പറവൂരിലെ ബൊണാൻസ ഹോട്ടലിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ ഗ്രൂപ്പുകൾക്ക് അതീതമായാണ് സംസ്ഥാന അധ്യക്ഷനെതിരെ വിമർശനം ഉയർന്നത്.
അതേസമയം, തെറ്റായ കാര്യമാണ് തനിക്കെതിരെ പ്രചരിപ്പിച്ചതെന്നായിരുന്നു ശ്രീധരൻ പിള്ളയുടെ വിശദീകരണം. സംസ്ഥാന അധ്യക്ഷൻ ക്രൂശിക്കപ്പെട്ടു. നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരാൻതന്നെയാണ് തീരുമാനം. സുരേന്ദ്രൻ തോൽക്കുമെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. തനിക്കെതിരായി വന്ന അപവാദ പ്രചാരണങ്ങൾക്കെതിരെ 12 കേസ് കൊടുത്തുകഴിെഞ്ഞന്നും അദ്ദേഹം നേതൃയോഗത്തിൽ പറഞ്ഞു. എത്ര വേണമെങ്കിലും വിമർശിക്കുന്നതിന് പരാതിയില്ല. പക്ഷേ കള്ളപ്രചാരണം നടത്തരുത് -ശ്രീധരൻ പിള്ള അഭ്യർഥിച്ചു.
തെരഞ്ഞെടുപ്പുഫലം ചർച്ച ചെയ്യാൻ കോർകമ്മിറ്റിയും ഭാരവാഹി യോഗവുമാണ് ആലപ്പുഴയിൽ നടന്നത്. എല്ലാ അർഥത്തിലും ‘സുവർണാവരം’ സംജാതമായിട്ടും സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാനാവാതിരുന്ന സാഹചര്യത്തിൽ വിവിധ വിഭാഗങ്ങൾ തമ്മിെല പോര് മുറുകിയതോടെയാണ് യോഗം വിളിച്ചുചേർക്കാൻ നേതൃത്വം നിർബന്ധിതമായത്. യോഗത്തിൽ നേതൃമാറ്റം ലക്ഷ്യമിട്ടുള്ള നീക്കം മുരളീധരപക്ഷം സജീവമാക്കിയതായാണ് റിപ്പോര്‍ട്ടുകൾ.
ശബരിമലപ്രശ്നം മുതലെടുക്കാനാകാതെപോയതിെൻറ ഉത്തരവാദിത്തം സംസ്ഥാന അധ്യക്ഷന്‍ മാത്രമാണെന്ന നിലപാടിലാണ് മുരളീധരപക്ഷം. എന്നാൽ, തെരഞ്ഞെടുപ്പ് പരാജയത്തിെൻറ പശ്ചാത്തലത്തിൽ നേതൃമാറ്റം വേണ്ടെന്നാണ് കെ. സുരേന്ദ്രെൻറ നിലപാട്. പത്തനംതിട്ടയടക്കമുള്ള മണ്ഡലങ്ങളില്‍ വോട്ടുകള്‍ ഗണ്യമായി കൂടാന്‍ ശബരിമല വിഷയം സഹായിെച്ചന്നും സംസ്ഥാനത്ത് മോദിവിരുദ്ധ പ്രവർത്തനം സംഘടിതമായുണ്ടായെന്നും കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.