ന്യൂനപക്ഷ വകുപ്പ് പ്രവർത്തനം സ്തംഭിച്ചു ക്ഷേമപദ്ധതികൾ ഒന്നടങ്കം റദ്ദായി
text_fieldsതിരുവനന്തപുരം: മൂന്ന് സർക്കാർ ഉത്തരവുകൾ ഹൈകോടതി റദ്ദാക്കിയതോടെ പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനത്തിൽ നടപ്പാക്കിയ മുഴുവൻ മുസ്ലിം ക്ഷേമപദ്ധതികളും റദ്ദായി. ഇതോടെ സംസ്ഥാന ന്യൂനപക്ഷ വകുപ്പിെൻറ പ്രവർത്തനം തന്നെ സ്തംഭനത്തിലായി.
പൊതുഭരണ വകുപ്പ് (ന്യൂനപക്ഷ സെൽ) 2008 ആഗസ്റ്റ് 16ന് പുറപ്പെടുവിച്ച 278/2008, 2011 ഫെബ്രുവരി 22ന് പുറപ്പെടുവിച്ച 57/ 2011, 2015 മേയ് എട്ടിന് പുറപ്പെടുവിച്ച 3427/2015 എന്നീ ഉത്തരവുകളാണ് കോടതി റദ്ദാക്കിയത്. ഇതിൽ 2008 ആഗസ്റ്റിലെ ഉത്തരവിലാണ് പാലോളി കമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനത്തിൽ മുസ്ലിം സമുദായത്തിലെ നിർധനർക്കുള്ള ക്ഷേമ പദ്ധതികൾ ഒന്നടങ്കം പ്രഖ്യാപിച്ചത്. മുസ്ലിം പെൺകുട്ടികൾക്ക് ബിരുദ, ബിരുദാനന്തര, പ്രഫഷനൽ കോഴ്സുകൾക്ക് മെറിറ്റ് കം മീൻസ് അടിസ്ഥാനത്തിൽ പ്രതിവർഷം 3000, 4000, 5000 രൂപ നിരക്കിൽ 5000 സ്കോളർഷിപ് അനുവദിക്കാൻ ഇൗ ഉത്തരവിലാണ് നിർദേശിച്ചത്.
മുസ്ലിം പെൺകുട്ടികൾക്ക് ഹോസ്റ്റലിൽ താമസിച്ച് കോളജുകളിൽ പഠിക്കാനും മത്സരപ്പരീക്ഷകൾക്ക് പഠിക്കാനും മെറിറ്റ് കം മീൻസ് അടിസ്ഥാനത്തിൽ സ്റ്റൈപൻഡ് അനുവദിക്കാൻ ഇതേ ഉത്തരവിൽ നിർദേശമുണ്ട്. മത്സരപ്പരീക്ഷകൾക്കുള്ള ഹ്രസ്വകാല പരിശീലനത്തിനായി അഞ്ച് കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള നിർദേശവും ഇതിെൻറ ഭാഗമാണ്. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ/കാസർകോട് ജില്ലകളിൽ മത്സരപ്പരീക്ഷ പരിശീലന കേന്ദ്രങ്ങൾ തുടങ്ങണമെന്നും ഉത്തരവിലുണ്ട്.
മദ്റസ അധ്യാപകർക്ക് ക്ഷേമനിധി ഏർപ്പെടുത്തിയതും 2008ലെ ഉത്തരവിെൻറ അടിസ്ഥാനത്തിലാണ്. ക്ഷേമനിധി പദ്ധതി നടത്തിപ്പിന് മാനേജർ, അക്കൗണ്ടൻറ്, രണ്ട് അസിസ്റ്റൻറ്, പ്യൂൺ തസ്തികകളും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കലക്ടറേറ്റുകളിൽ ഡെപ്യൂട്ടി കലക്ടറുടെ (ജനറൽ) കീഴിൽ 14 ജില്ലകളിലും ഒരു ക്ലർക്ക് തസ്തിക സൃഷ്ടിച്ചതും ഇൗ ഉത്തരവ് പ്രകാരമാണ്.
സ്കോളർഷിപ് പദ്ധതികൾക്കു പുറമെ മത്സരപ്പരീക്ഷ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള തീരുമാനവും മദ്റസ അധ്യാപകർക്കുള്ള ക്ഷേമനിധിയും ഇതിൽ ഉൾപ്പെടുന്നു.
മുസ്ലിം സ്കോളർഷിപ്പുകളിൽ 20 ശതമാനം ലത്തീൻ, പരിവർത്തിത ക്രൈസ്തവർക്കുകൂടി നീക്കിവെക്കാനുള്ള 2011ലെ ഉത്തരവാണ് റദ്ദാക്കിയ മറ്റൊന്ന്. സി.എ/ െഎ.സി.ഡബ്ല്യു.എ/ സി.എസ് കോഴ്സുകളിൽ പഠിക്കുന്നവർക്ക് സ്കോളർഷിപ്പിന് ഭരണാനുമതി നൽകുന്നതാണ് 2015ലെ ഉത്തരവ്. ഇതിൽ 80:20 അനുപാതം ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്.
വകുപ്പിെൻറ പ്രവർത്തനം മരവിക്കും
തിരുവനന്തപുരം: ഹൈകോടതിവിധിയിലൂടെ സ്കോളർഷിപ്പുകൾ മാത്രമല്ല, 2008ലെ ഉത്തരവ് പ്രകാരമുള്ള മുഴുവൻ ക്ഷേമപദ്ധതികളും സ്തംഭനത്തിലാകുമെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ ഡോ. പി. നസീർ പറഞ്ഞു. ഇത് വകുപ്പിെൻറ പ്രവർത്തനം തന്നെ മരവിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.