ന്യൂനപക്ഷ ധനകാര്യ കോർപറേഷനിൽ ജി.എം നിയമനത്തിന് വീണ്ടും വഴിവിട്ട നീക്കം
text_fieldsപാലക്കാട്: വിവാദത്തെത്തുടർന്ന് മന്ത്രി െക.ടി. ജലീലിെൻറ ബന്ധു രാജിവെച്ചൊഴിഞ്ഞ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ജനറൽ മാനേജർ തസ്തികയിലേക്കുള്ള പുതിയ നി യമനനീക്കവും വിവാദത്തിലേക്ക്. ജി.എം തസ്തികയിലെ നിയമനത്തിന് പ്രഫഷനൽ സെലക്ഷൻ ബോർഡ് വേണ്ടെന്ന് സർക്കാർ ഭേദഗതി ഉത്തരവിറക്കിയത് വഴിവിട്ടുള്ള നിയമനം ലക്ഷ്യം വെച്ചാണെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ മുമ്പ് രണ്ടുതവണ മാറ്റിവെച്ച ഇൻറർവ്യൂ കോർപറേഷെൻറ കോഴിക്കോട് ഹെഡ് ഒാഫിസിൽ മേയ് 30ന് നടക്കും. അപേക്ഷ സമർപ്പിച്ച 16 പേരിൽ എട്ടുപേരെയാണ് അഭിമുഖത്തിന് ക്ഷണിച്ചത്.
ബന്ധുനിയമന വിവാദത്തെതുടർന്ന് മന്ത്രി ഇ.പി. ജയരാജൻ രാജിവെച്ച ശേഷം 2016 ഒക്ടോബറിൽ സി.ഇ.ഒ, എം.ഡി, ജനറൽ മാനേജർ എന്നീ ഉന്നത തസ്തികകളിലേക്കുള്ള നിയമനങ്ങൾക്ക് പ്രഫഷനൽ സെലക്ഷൻ ബോർഡ് ഉണ്ടാക്കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. രണ്ട് വർഷത്തിനുശേഷം മന്ത്രി കെ.ടി. ജലീലുമായി ബന്ധപ്പെട്ട നിയമനവിവാദത്തിനുശേഷമാണ് സെലക്ഷൻ ബോർഡ് രൂപവത്കരിച്ച് ഉത്തരവായത്.
എന്നാൽ, 2019 ഏപ്രിലിൽ ജി.എം തസ്തികയിലെ നിയമനങ്ങൾ ഈ ബോർഡിെൻറ പരിധിയിൽനിന്ന് ഒഴിവാക്കി ഭേദഗതി ഉത്തരവിറങ്ങി. ന്യൂനപക്ഷ ധനകാര്യ കോർപറേഷെൻറ ജി.എം തസ്തികയിലേക്കടക്കം താൽപര്യമുള്ളവരെ തിരുകിക്കയറ്റാൻ ലക്ഷ്യമിട്ടാണ് ഭേദഗതി ഉത്തരവെന്ന് ആരോപണമുയർന്നിരുന്നു. ഇതിനെ ബലപ്പെടുത്തുന്ന നിയമനനടപടികളാണ് ഇപ്പോൾ നടക്കുന്നത്. സർക്കാർ, അർധ സർക്കാർ, സഹകരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഡെപ്യൂേട്ടഷൻ നിയമനത്തിന് അർഹതയെങ്കിലും ജി.എം തസ്തികയിലേക്ക് സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെയടക്കം അഭിമുഖത്തിന് ക്ഷണിച്ചിട്ടുണ്ട്.
സ്വകാര്യ ബാങ്ക് ജീവനക്കാരൻ പട്ടികയിൽ ഉൾപ്പെട്ടത് സംശയാസ്പദമാണ്. ഇൗ വർഷംതന്നെ പ്രഫഷനൽ ഇൻറർവ്യൂ ബോർഡിനെ നോക്കുകുത്തിയാക്കി മറ്റ് ചില പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്തും നേരിട്ട് നിയമനം നടത്തിയതായും ആരോപണമുണ്ട്. പൊതുമേഖല സ്ഥാപനങ്ങളിലെ ഉന്നത തസ്തികയിലെ നിയമനങ്ങൾക്ക് വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയെങ്കിലും പ്രാവർത്തികമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.