അലിഗഡ് ഓഫ് കാമ്പസിന് ഫണ്ട് അനുവദിക്കണം, ബജറ്റിൽ ന്യൂനപക്ഷ അവഗണന - പി.വി അബ്ദുൽ വഹാബ്
text_fieldsന്യൂഡൽഹി: മലപ്പുറം പെരിന്തൽമണ്ണയിലെ അലിഗഡ് ഓഫ് കാമ്പസിെൻറ വികസനത്തിനു വേണ്ടി ഫണ്ട് അനുവദിക്കണമെന്ന് രാജ്യസഭയിൽ പി.വി അബ്ദുൽ വഹാബ് എം.പി ആവശ്യപ്പെട്ടു. പൊന്നാനിയിൽ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കണമെന്നും ഗോത്രവർഗ മന്ത്രാലയത്തിെൻറ കീഴിൽ നിലമ്പൂരിൽ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ അനുവദിക്കണമെന്നും ബജറ്റ് ചർച്ചയിൽ സംസാരിക്കുന്നതിനിടെ എം.പി ആവശ്യപ്പെട്ടു.
ന്യൂനപക്ഷങ്ങളോടുള്ള നിരന്തരമായ അവഗണന അവസാനിപ്പിക്കണം. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 600 കോടി ചെലവഴിച്ചില്ലെന്നു മാത്രമല്ല, 25 ശതമാനം വെട്ടിക്കുറക്കുകയും ചെയ്തു. ന്യൂനപക്ഷ അവഗണന ആവർത്തിക്കുകയാണ് സർക്കാർ ചെയ്തത്. പിന്നോക്ക ജനവിഭാഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി കേന്ദ്രം ഒന്നും ചെയ്തില്ല. 2022ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന കഴിഞ്ഞ ബജറ്റിലെ വാഗ്ദാനം വൻ പരാജയമായിരുന്നു എന്നതിന് ഏറ്റവും വലിയ തെളിവാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കർഷക സമരം. സാധാരണക്കാരുടെ പ്രശ്‌നങ്ങളെ ബജറ്റ് അഭിസംബോധന ചെയ്യുന്നില്ല. വിലക്കയറ്റം, ചെറുകിട വ്യവസായങ്ങളുടെ പ്രതിസന്ധി, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളെ അഭിമുഖീകരിക്കുന്നതിൽ ബജറ്റ് വൻ പരാജയമാണെന്നും എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.